May 22, 2026

കബനി നദിയിൽ കുട്ടത്തോണി മറിഞ്ഞ് കാണാതായ കുള്ളന്റെ മൃതദേഹം കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
 കബനി നദിയിൽ  കുട്ടത്തോണി മറിഞ്ഞ് കാണാതായ കുള്ളന്റെ മൃതദേഹം  കണ്ടെത്തി.
പുല്പള്ളി: ഞായറാഴ്ച കബനി പുഴയില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ കുള്ളന്റെ മൃതദേഹം ചൊവ്വാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്തി. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും കര്‍ണ്ണാടക വനപാലകരുടെയും കല്പറ്റ തുര്‍ക്കി ജീവന്‍രക്ഷാ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച 12 മണിയോടെ അപകടമുണ്ടായ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെടുത്തത്.  കല്പറ്റയില്‌ നിന്നെത്തിച്ച ഫൈബര്‍ ബോട്ടും കര്‍ണ്ണാടക വനംവകുപ്പിന്റെ ബോട്ടുമുപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. എ.ഡി.എം. ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. മൃതദേഹം പുല്പള്ളി എസ്.ഐ. മനു മേനോന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *