September 2, 2026

പൂച്ചെണ്ടുമായി മന്ത്രി ഡി.വൈ.എസ്.പി. ഓഫീസിലെത്തി പോലീസ് സേനയെ അഭിനന്ദിച്ചു.

0
IMG-20180925-WA0072
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണ്ടത്തുവയൽ ഇരട്ടക്കൊലപാതകത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച അന്വേഷണ സംഘത്തെ അഭിനന്ദിക്കാൻ മന്ത്രി പൂച്ചെണ്ടുമായെത്തി.  കണ്ടത്തുവയൽ പൂരിഞ്ഞി വാഴയിൽ ഉമ്മറും ഭാര്യ ഫാത്തിമയും കൊല ചെയ്യപ്പെട്ട കേസിൽ  പ്രതി തൊട്ടിൽ പാലം സ്വദേശി വിശ്വനാഥനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിലെത്തിച്ച മാനന്തവാടി ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ സംഘത്തിലുള്ളവരെ അഭിനന്ദിക്കാനാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മാനന്തവാടിയിൽ ഡി.വൈ.എസ്.പി. ഓഫീസിലെത്തിയത്. അര മണിക്കൂറോളം ഇവിടെ ചിലവഴിച്ചാണ് മന്ത്രി മടങ്ങിയത്. ഡി.വൈ.എസ്. പി. യുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘമാണ്  ഇരട്ടക്കൊല അന്വേഷിച്ചത്.  പോലീസ് സേനയിൽ 92 ഗുഡ് സർവ്വീസ് എൻട്രി ലഭിച്ച ഓഫീസറാണ് ഡി.വൈ. എസ്.പി.  കെ.എം. ദേവസ്യ .നിരവധി കേസുകളിലെ അന്വേഷണ സംഘങ്ങളിൽ ഉൾപ്പെട്ടവരാണ് സഹപ്രവർത്തകരായി ഉണ്ടായിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *