June 13, 2026

പാർട്ടി പിന്തുണയോടെ തിരിച്ചെത്തി: വിജയൻ ചെറുകര സി .പി.ഐ വയനാട് ജില്ലാ സെക്രട്ടറി

0
IMG-20180930-WA0140
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സിപിഐ ജില്ലാ സെക്രട്ടറിയായി വിജയൻ ചെറുകര തിരിച്ചെത്തി. 2018 ഏപ്രിൽ 2ന് ഒരു സ്വകാര്യ ചാനൽ ഒളിക്യാമറ വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് വിജയൻ ചെറുകര സ്വയം സെക്രട്ടറി സ്ഥാനത്ത് മാറിനിൽക്കുന്നതിന് പാർട്ടി നേതൃത്വത്തെ സമീപിക്കുകയായിരുന്നു. തുടർന്ന് ചേർന്ന സി.പി.ഐജില്ലാ  കൗൺസിൽ യോഗത്തിൽ സെക്രട്ടറിയുടെ ചുമതല സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും വയനാടിന്റെ ചുമതല വഹിക്കുന്ന കെ.രാജൻ എം.എൽ.എയ്ക്ക് നൽകുകയായിരുന്നു.പാർട്ടി വിഷയങ്ങൾ അന്വേഷിക്കുന്നതിന് കമ്മിഷനെ നിയമിക്കുകയും കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ സ്വകര്യ ചാനൽ പുറത്ത് വിട്ട വാർത്തയിൽ സി.പി.ഐ ജില്ല സെക്രട്ടറിയുൾപ്പെടെയുള്ളവർക്ക് പങ്കില്ലന്നും വാർത്ത കെട്ടിച്ചമച്ചതാണന്നും കണ്ടെത്തിയിരുന്നു.ഇത് സംസ്ഥാന കൗൺസിലും സംസ്ഥാന എക്സിക്യൂട്ടീവിലും ചർച്ച ചെയ്ത് അംഗീകരിച്ചു.ഇന്ന് കൽപ്പറ്റയിൽ സിപിഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ  തീരുമാനം ജില്ലാ കൗൺസിൽയോഗത്തിൽ അറിയിച്ചത്. ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരയി ഇ.ജെ ബാബുവിനെയും സി. എസ് . സ്റ്റാൻലി ജില്ലാ    എക്സിക്യൂട്ടിവ് അംഗങ്ങളായി ജോണി മറ്റത്തിലാനി,എം.വി ബാബു, അഡ്വ.ഗീർവർഗ്ഗീസ്, ഡോ.അമ്പിചിറയിൽ എന്നിവരെയുംയോഗം തിരഞ്ഞടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news