March 28, 2024

ബത്തേരി മലങ്കരകുന്ന് പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ

0
സുല്‍ത്താന്‍ ബത്തേരി : മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പിനാല്‍ അനുഗ്രീതമായ മലബാറിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും ബഹു. വൈദീക ശ്രേഷ്ഠരുടെ സഹ കാര്‍മ്മികത്വത്തിലും ആചരിക്കുന്നു.
ആദ്യകാല കുടിയേറ്റക്കാരും അവരുടെ പിന്തുടര്‍ച്ചക്കാരും ഒരുമിച്ചുചേരുന്ന ദിവസങ്ങളാണ് മലങ്കരക്കുന്നിലെ പെരുന്നാള്‍. ജാതിമതബേധമന്യേ ഇവിടെ എല്ലാവരും ഒത്തുചേരുന്നു. മലബാറിലെ ആദ്യ ദൈവാലയം എന്ന പ്രധാന്യം അതുകൊണ്ടുതന്നെ സെന്റ് തോമസിന്റെ നാമത്തില്‍ സ്ഥാപിതമായ ഈ ദൈവാലയത്തിനുണ്ട്. സമൂഹത്തിലെ നിര്‍ദ്ധനരായവര്‍ക്ക് സഹായം ചെയ്യുന്ന ഒരു സംവിധാനവും പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തില്‍ ഇവിടെയുണ്ട് അനേകര്‍ക്ക് ആശ്രയമായ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പിനാല്‍ അനുഗ്രഹീതമാണ് ഈ ദൈവാലയം.
2018 ഒക്‌ടോബര്‍ 2 ചൊവ്വ വൈകീട്ട് 3.00 മണിക്ക് വികാരി ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്ല്യാട്ടേൽ കൊടി ഉയര്‍ത്തും. 04.00 മണിക്ക് സംഗീതവിരുന്ന് 06.00 അഭി. സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം 06.30 ന് സന്ധ്യാ പ്രാര്‍ത്ഥന, 07.30ന് പ്രസംഗം 08.00ന് താഴെ കുരിശിങ്കലേക്ക് പ്രദക്ഷിണം, 08.30ന് ആശീര്‍വ്വാദം.
2018 ഒക്‌ടോബര്‍ 3 ബുധന്‍ രാവിലെ 07.30ന് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് 08.30ന് അഭിവന്ദ്യ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും മറ്റ്   .വൈദീകരുടെ സഹ കാര്‍മ്മികത്വത്തിലും വി. മൂന്നിന്മേൽ കുര്‍ബാന  09.30ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 10.00 മണിക് പ്രസംഗം, 10.30ന് വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കം, 11.15ന് കോളിയാടി കുരിശിങ്കലേക്ക് പ്രദക്ഷിണം നടത്തപ്പെടുന്നു, ഉച്ചയ്ക് 12.30ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, 12.40ന് ആശീര്‍വ്വാദം, 01.00 മണിക്ക്  നേര്‍ച്ച ഭക്ഷണം,  01.30ന് ലേലം ഉച്ചകഴിഞ്ഞ് 02.30ന് കൊടി ഇറക്കുന്നതോടുകൂടി പെരുന്നാള്‍ ശൂശ്രൂഷകള്‍ സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *