July 13, 2026

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 8 കരുവള്ളിക്കുന്ന് വാര്‍ഡിലുണ്ടായ ആകസ്മിക ഒഴിവ് നികത്തുന്നതിന് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതിലേക്ക് വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക പുതുക്കുന്നു.  വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരണം ഒക്‌ടോബര്‍ 1. അവകാശവാദമോ ആക്ഷേപമോ നല്‍കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 15. തീര്‍പ്പ് കല്‍പ്പിക്കുന്നതിലനുള്ള  അവസാന തീയതി ഒക്‌ടോബര്‍ 25. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം 27.  വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള യോഗ്യത തിയതി 2018 ജനുവരി 1.  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ സുല്‍ത്താന്‍ ബത്തേരി നഗരസഭ സെക്രട്ടറിക്ക് നല്‍കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *