May 21, 2026

മാനന്തവാടി ജി.വി.എച്ച്. എസ് പ്രിൻസിപ്പാൾ എം. അബ്ദുൾ അസീസിന് സംസ്ഥാന അധ്യാപക (ഹയർ സെക്കണ്ടറി വിഭാഗം. ) പുരസ്കാരം.

0
IMG-20180901-WA0142
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട സ്വദേശിയും മാനന്തവാടി ജി.വി.എച്ച്. എസ് പ്രിൻസിപ്പാളുമായ  എം. അബ്ദുൾ അസീസിന് സംസ്ഥാന അധ്യാപക   (ഹയർ സെക്കണ്ടറി വിഭാഗം. )  പുരസ്കാരം.
    1988 അധ്യാപകനായി സേവനം ആരംഭിച്ചു ഗവ: യുപി സ്കൂൾ ത്രിക്കുളം,  ഗവ :യുപി സ്കൂൾ വെള്ളമുണ്ട എന്നീ സ്ഥാപനങ്ങളിൽ പ്രൈമറി അധ്യാപകനായും ഗവ മോഡൽ ഹയർ സെക്കൻഡറി  സ്കൂൾ വെള്ളമുണ്ടയിൽ  ഹൈ സ്കൂൾ  അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഗവ ഹയർ സെക്കൻഡറി സ്കൂൾ കുഞ്ചിത്തണ്ണി,  ഗവ ഹയർസെക്കൻഡറി സ്കൂൾ തരിയോട് , ജി എം എച്ച് എച്ച് എസ് വെള്ളമുണ്ട  എന്നീ സ്ഥാപനങ്ങളിൽ ഹയർ സെക്കൻഡറി അദ്ധ്യാപകനായുംപ്രവർത്തിച്ചു. 2009 മുതൽ മാനന്തവാടി ജി വി എച്ച് എസ് എസിൽ പ്രിൻസിപ്പാൾ ആയി സേവനമനുഷ്ഠിച്ചു വരുന്നു .
ഗവ കോളേജ് മടപ്പള്ളിയിൽ പ്രീ ഡിഗ്രി മുതൽ എംഎസ് സി വരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ  നിന്ന് ബിഎഡ് കോഴ്സും പൂർത്തിയാക്കി
2005 മുതൽ 2009 വരെ സുവോളജി യുടെ റിസോഴ്സ് പേഴ്സണായി സേവനമനുഷ്ഠിച്ചു,ഈ കാലയളവിൽ തന്നെ കൗമാര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുടെ (AHEP)സംസ്ഥാന റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട് .2008 ൽ ഡൽഹിയിൽ നടന്ന ശില്പശാലയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു . ഇതിൻറെ ആശയങ്ങൾ സംസ്ഥാന തലത്തിൽ പ്രൈമറി തലം മുതൽ പ്ലസ്ടു വരെ  വ്യാപിപ്പിക്കുന്നതിനായി  നടത്തിയ ടെക്സ്റ്റ് ബുക്ക് ശിൽപ്പശാലയിൽ പങ്കെടുത്തു.
കരിയർ ഗൈഡ് കൗൺസിലറായി പ്രവർത്തിക്കുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ കരിയർ ഗൈഡൻസ് മോട്ടിവേഷൻ ലീഡർഷിപ്പ് ക്ലാസുകൾ നടത്തുകയും ചെയ്തു . ഹയർസെക്കൻഡറി ഡയറക്ടറേറ്റ് കരിയർ ഗൈഡൻസ് സെൽ പ്രസിദ്ധീകരിച്ച ഹാൻഡ്ബുക്ക്  എഡിറ്റോറിയൽ ബോർഡ് മെമ്പർ ആയിരുന്നു .
ഒരു സാധാരണ നിലവാരത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന   മാനന്തവാടി  ജിവിഎച്ച്എസ്എസിലെ ഭൗതിക നിലവാരം  മെച്ചപ്പെടുത്തുന്നതിനും അക്കാദമിക മികവ് ഉയർത്തുന്നതിനും മുഖ്യപങ്കുവഹിച്ചു .ഹൈസ്കൂൾ ക്ലാസ് മുറികളിൽ പ്രവർത്തിച്ചിരുന് ഹയർസെക്കൻഡറിക്ക്  സ്വന്തമായി കെട്ടിട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി രണ്ട് കെട്ടിടങ്ങൾ പൂർത്തിയാക്കുന്നതിന് നേതൃത്വംവഹിച്ചു. 10 ക്ലാസ് മുറികളിൽ ഹൈടെക് സൗകര്യങ്ങളൊരുക്കി .സ്കൂളിന്റെ റിസൾട്ട് 76 ശതമാനത്തിൽനിന്ന് 96 ശതമാനത്തിലേക്ക് ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചു .ഗണത്തിലും ഗുണത്തിലും റിസൾട്ട് മെച്ചപ്പെടുന്നതിന് ടീം സ്പിരിറ്റോടെ കാര്യങ്ങൾ ചെയ്തു. സംസ്ഥാന  കലോത്സവത്തിൽ  തുടർച്ചയായ  അഞ്ചു വർഷം  സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനവും ( സംസ്ഥാന തലത്തിൽ) , ജില്ലാതല കലോത്സവത്തിൽ അഞ്ചു  വർഷം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നതിലും നേതൃത്വം നൽകി. 
ശാസ്ത്രമേളകളിലും വർക്ക്  എക്സ്പീരിയൻസ് , സോഷ്യൽസയൻസ് എന്നീ മേളകളിലും സ്കൂളിനെ  മുൻനിരയിൽ എത്തിക്കാൻ പ്രയത്നിച്ചു  .
മാനന്തവാടി  മുൻസിപ്പാലിറ്റിയുടെ  വിദ്യാഭ്യാസ ഇംപ്ലിമെന്റിoഗ് ഓഫീസറായി  പ്രവർത്തിച്ചു . ഈ കാലയളവിൽ  നീക്കിവെച്ച മുഴുവൻ തുകയും  വിനിയോഗിച്ചു 
.
മാനന്തവാടി ജില്ലാ കായിക മേളയുടെ സ്ഥിരം വേദിയായ മാനന്തവാടി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ 2012 മുതൽ അഞ്ച് തവണ നടത്തിയ ജില്ലാ കായിക മേളയുടെ കൺവീനർ ആയി പ്രവർത്തിക്കുകയും ,മേളയുടെ  വിജയത്തിന് ആവശ്യമായ കാര്യങ്ങൾ ഒരുക്കുകയും ചെയ്തു .ഈ കാലയളവിൽ ഉപജില്ലാ കായിക മേളയുടെ കൺവീനറായും പ്രവർത്തിച്ചു. ഫണ്ടിന്റെ അപര്യാപ്തത മേളകളെ ബാധിക്കാതിരിക്കാൻ  പ്രത്യേകശ്രദ്ധ നൽകി.
 ഹയർ സെക്കൻഡറിക്ക് ജില്ലാ ഓഫീസ് ഇല്ലാത്തതിനാൽ ജില്ലയിലെ അക്കാദമിക് പ്രവർത്തനങ്ങളും  ഇതരകാര്യങ്ങളും ഏകോപിപ്പിക്കുന്നതിന്  ജില്ലാ  കോർഡിനേറ്റർ ആയി പ്രവർത്തിച്ചുവരുന്നു.
 വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെ സജീവ പ്രവർത്തകനാണ് .1994 മുതൽ അതിൻറെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു . വയനാട് ജില്ലയിലെ മികച്ച ഗ്രന്ഥത്തിനുള്ള  അവാർഡ്  ഈ ഗ്രന്ഥാലയം നേടിയിട്ടുണ്ട്  .വേറിട്ട പരിപാടികൾ നടത്തി വയനാട് ജില്ലയിലെ  മുൻനിര ഗ്രന്ഥാലയം ആയി മാറ്റുന്നത് നേതൃത്വം വഹിച്ചു.
 മാനന്തവാടി ജി വി എച്ച് എസ് എസിനെ മികവ് വിദ്യാലയം ആക്കി മാറ്റുന്നതിനുള്ള ഗവൺമെൻറ് പ്രോജക്ട് (ഇൻറർനാഷണൽ സ്കൂൾ) നടപ്പിലാക്കുന്നതിലും ശ്രദ്ധ ചെലുത്തി വരുന്നു. സ്കൂളിലെ മൊത്തം വികസനത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധിക്കാറുമുണ്ട്.
 വാല്യുവേഷൻ ക്യാമ്പ് കോർഡിനേറ്റർ ,പ്ലസ് ടു തുല്യതാ പരീക്ഷ ക്ലാസുകളുടെ നടത്തിപ്പ് .പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സ്പോട്ട് അഡ്മിഷൻ ഏകജാലകസംവിധാനം സുതാര്യമായി നടത്തുന്നതിനുള്ള focuspoint തുടങ്ങിയ പരിപാടികളുടെ നേതൃത്വം വഹിക്കുന്നു .1990 നടത്തിയ സാക്ഷരത യജ്ഞത്തിൽ റിസോഴ്സ് അധ്യാപകനായും ,ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയാസൂത്രണ പരിപാടിയിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
വെള്ളമുണ്ട മണിമ മൊയ്തു ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ മൈമൂന .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *