May 10, 2024

കൽപ്പറ്റ ജെ സി ഐയുടെ -ഗുരുശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20180902 Wa0002
കൽപ്പറ്റ :
 ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ ദീർഘകാല ലക്ഷ്യത്തോടെ വികസിപ്പിക്കാൻ വിഭാവനം ചെയ്ത ഗുരു ശ്രീ പദ്ധതി  മഹാരാഷ്ട്രയിലെ കോലാപൂർ സിദ്ധഗിരി മഠാധിപതി  സ്വാമി  കാഡ് സിദ്ദേശ്വർ  ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലയിലെ ട്രൈബൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന പൂതാടി ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 60 വിദ്യാർത്ഥികളെയാണ് ഈ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗുരുശ്രീ വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം, പി.എസ്.സി പരീക്ഷാ പരിശീലനം, നേതൃത്വ പരിശീലനം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം, മത്സര പരീക്ഷാ ഗണിതം, മാനസികാരോഗ്യ ക്ലാസുകൾ, വിർച്ച്വൽ ലേണിംഗ്, ഭാരത യാത്ര തുടങ്ങിയവ പദ്ധതിയിലുണ്ട്. 
ജെ.സി.ഐ കൽപറ്റ പ്രസിഡൻഡ് മനൂപ് വി.എം അധ്യക്ഷത വഹിച്ചു. ഗുരു ശ്രീ കോർഡിനേറ്റർ ഇ.വി.ഏബ്രഹാം, ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡൻഡ് ബാബുരാജ്, റോയി ജോസഫ്, ഫിലിം ഡയ ഡക്ടറും സിദ്ധഗിരി മഠം കേരളാ റിലീഫ് കോർഡിനേറ്ററായ സുനിൽ സ്വാമി, വയനാട് ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡൻഡ് അഷറഫ്, അഡ്വ.ജോഷി സിറിയക്, നാസർ, രാജീവൻ എം.വി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *