പ്രളയക്കെടുതിയിലെ ദുരിതാശ്വാസം : മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്ന് മുൻ മന്ത്രിമാരായ അനൂപ് ജേക്കബ്ബും പി.കെ.ജയലക്ഷ്മിയും.
കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പുന:ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യു.ഡി.എഫ് നേതാക്കളായ അനൂപ് ജേക്കബ് എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി , പി.പി.എ കരീം, എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുനര്‍നിര്‍മ്മാണം ആത്മാര്‍ത്ഥമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വീടുകള്‍ അടക്കമുള്ളവയുടെ നാശനഷ്ടങ്ങളുടെ കണക്ക് ശാസ്ത്രീയമായി വിലയിരുത്തണം. ഭാഗികവും, പൂര്‍ണ്ണവുമായി തകര്‍ന്ന വീടുകള്‍ക്ക് നിലവിലുള്ള മാനദണ്ഡ പ്രകാരം നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. വീടുകള്‍ക്ക് 15 ശതമാനം നാശം സംഭവിച്ചവര്‍ക്ക് 5200 രൂപ മാത്രമാണ് ലഭിക്കുക. എന്നാല്‍ ഈ വീടും വാസയോഗ്യമായിരിക്കില്ല. എന്നിരിക്കെ ലഭിക്കുന്ന നഷ്ട പരിഹാരം കൊണ്ടും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ മാനദണ്ഡങ്ങളാണ് അതിരൂക്ഷമായ ബാധിച്ച ഈ കാലവര്‍ഷക്കെടുതിയിലും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കാന്‍ ആശ്രയിക്കുന്നത്. ഇതില്‍ മാറ്റം വരുത്തണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയും കര്‍ഷകരുടെ കടങ്ങള്‍ക്ക് പര്യാപ്തമല്ല. കർഷക കടാശ്വാസം പ്രഖ്യാപിക്കണം. കാര്‍ഷിക വിളകള്‍ക്ക് ഭീമമായ നാശനഷ്ടങ്ങളുണ്ടെന്ന് പറയുമ്പോഴും പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് പറയുന്നില്ലെന്ന് അവര്‍ പറഞ്ഞു. പ്രളയത്തിന് ഇരയായവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് കര്‍ത്തവ്യം നിര്‍വ്വഹിച്ചതെന്നും അവര്‍ പറഞ്ഞു.
മഹാ പ്രളയത്തില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഡാമുകള്‍ തുറന്നു വിട്ടതാണ്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. കനത്ത മഴക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. ഇതിന്റെ ഫലമാണ് പ്രളയക്കെടുതി വര്‍ദ്ധിക്കാനിടയാക്കിയത്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ ന്യൂനതകള്‍ നില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ജനപ്രതിനിധികളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണം. ഡാമുകള്‍ തുറന്നു വിട്ടതിനെതിരെ പ്രതികരിച്ച എം.എല്‍.എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാനുള്ള അവസരം നിഷേധിച്ചത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങളാണ് സി.പി.എം നടത്തുന്നത്. നടവയല്‍ സി.എം കോളജില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമമാണ് അഴിച്ചു വിട്ടത്. എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിക്കുകയും, മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയുമുണ്ടായി. എട്ടിലധികം വാഹനങ്ങളാണ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐക്കാര്‍ തകര്‍ത്തത്. കോളജില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവ് ഗഫൂറിനെ കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം അറസ്റ്റ് ചെയ്ത് കമ്പളക്കാട് സ്റ്റേഷനിലെത്തിക്കുകയുണ്ടായി. എന്നാല്‍ സംഘടിച്ചെത്തിയ സി.പി.ഐ.എമ്മുകാര്‍ ലോക്കപ്പില്‍ നിന്നും ഇയാളെ മോചിപ്പിക്കുകയാണ് ചെയ്തത്. . പിന്നീട് യു.ഡി.എഫ് നേതാക്കള്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മോഡല്‍ അക്രമം അഴിച്ചു വിട്ടു വയനാട്ടില്‍ ക്രമസമാധാനം തകര്‍ക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. പ്രളയക്കെടുതിയില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ ജയലക്ഷ്മി, എം.സി സെബാസ്റ്റ്യന്‍, ടി.കെ ഭൂപേഷ് എന്നിവര്‍ പങ്കെടുത്തു.





Leave a Reply