May 21, 2026

മൊബൈൽ ഫോൺ വ്യാപാരിയുടെ കൈ ഒടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :- മാനന്തവാടി ടൗണിലെ മൊബൈൽ ഫോൺ വ്യാപാരി സജീറിനെ അകാരണമായി മർദ്ദിച്ച് കൈ ഒടിച്ച ഓട്ടോ  ഡ്രൈവർ നിജാസിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതി ആവശ്യപ്പെട്ടു..സജീർ സഞ്ചരിച്ച സ്കൂട്ടറിൽ ഓട്ടൊ ഉരസിയതുമായി ബന്ധപ്പെട്ട് സജീറിനെ മർദ്ദിച്ചവശനാക്കുകയായിരുന്നു. സജീറിന്റെ കൈയുടെ എല്ല് പൊട്ടിയ നിലയിലാണ്.. മർദ്ദിച്ച നിജാസിനെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട്  ഉയർന്ന പോലീസുദ്യോഗസ്ഥർക്ക് സംഘടന പരാതി നൽകി.. പ്രസിഡന്റ് കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു.പി .വി മഹേഷ്.എൻ പി ഷിബി.,,, എം.വിസുരേന്ദ്രൻ, ഇ.എ നാസിർ, ജോൺസൺ, ഷാനസ്, അനിൽകുമാർ, കെ എക്സ് ജോർജ്, സുജിത് സി.കെ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *