April 19, 2024

പ്രളയം തകർത്ത റോഡ് പുനർനിർമ്മിക്കാൻ നാടൊന്നിക്കുന്നു.

0
Img 20180905 Wa0093
പ്രളയം തകർത്ത റോഡ് പുനർനിർമ്മിക്കാൻ നാടൊന്നിക്കുന്നു.

മാനന്തവാടി – മഹാപ്രളയം തകർത്ത റോഡ് വീണ്ടും പുനർനിർമ്മിക്കാൻ ഒരു നാട് ഒന്നിക്കുന്നു. മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ വരടിമൂല-ഒണ്ടയങ്ങാടി- വള്ളിയൂർക്കാവ് റോഡ് ഗതാഗതയോഗ്യമാക്കാനാണ് ഡിവിഷൻ കൗൺസിലർ ഷീജ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ  ശ്രമം തുടങ്ങിയതിന്റെ  ഭാഗമായി ആലോചനയോഗം നടത്തി.ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച തകർന്ന ഭാഗം മണ്ണിട്ട് നികത്തി താൽക്കാലിക ഗതാഗത യോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.ആഗസ്ത് 9ന് ഉണ്ടായ വെള്ളപൊക്കത്തിൽ റോഡ് 200 മീറ്ററോളം ദൂരം ഇടിഞ്ഞ് താഴ്ന്നിരുന്നു.തുടർന്ന് നാട്ടുകാർ താൽക്കാലികമായി കവുങ്ങ് ഉപയോഗിച്ച് പാലം നിർമ്മിച്ചിരുന്നു.തുടർന്നുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ അഞ്ഞൂറ് മീറ്ററോളം ദൂരം മണ്ണിടിയുകയും താൽക്കാലിക പാലം തകരുകയും ചെയ്തിരുന്നു.ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. മാനന്തവാടി നഗരത്തിൽ നിന്നും 40 രൂപ വാടകയ്ക്ക് ഓട്ടോ വന്ന സ്ഥലത്തേക്ക് ഇപ്പോൾ 160 രൂപ വാടക നൽകി വളഞ്ഞ് ചുറ്റിയാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്.കൂടാതെ ആദിവാസികൾ ഉൾപ്പെടെ നൂറു കണിക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡാണ് ഇത്തരത്തിൽ തകർന്നത്.റോഡ് പൂർണ്ണമായും പുനർനിർമ്മിച്ച് ഗതാഗതയോഗ്യമാക്കാൻ ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വരും. ഭീമമായ സംഖ്യ നഗരസഭയ്ക്ക് താങ്ങാൻ കഴിയാത്തതിനാൽ പ്രകൃതിദുരന്ത നിധിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *