July 14, 2026

അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക് ബത്തേരിയിൽ സ്വീകരണം നല്‍കും.

0
By ന്യൂസ് വയനാട് ബ്യൂറോ
.
സുല്‍ത്താന്‍ ബത്തേരി : ദേശീയ-സംസ്ഥാന  അവാര്‍ഡ് ജേതാക്കള്‍ക്ക് സുല്‍ത്താന്‍  മുനിസിപ്പാലിറ്റിയുടെയും നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും ദിശയുടെയും ആഭിമുഖ്യത്തില്‍ പൗരവലിയുടെ സ്വീകരണം  നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.  സെപ്തംബര്‍ 8 ശനിയാഴ്ച്ച രാവിലെ 10 മണിക്ക്  ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സ്വീകരണം  എം.എല്‍.എ.ഐ.സി.ബാലക്യഷ്ണന്‍  ഉദ്ഘാടനം ചെയ്യും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്  സി.കെ.ഹൈദ്രോസ്, സംസ്ഥാന അവാര്‍ഡുകള്‍  കരസ്ഥമാക്കിയ ഡോ.ജെ.സുനില്‍,ജോസ് കണ്ടത്തില്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.   ബത്തേരി മേഖലയിലെ ത്രിതല പഞ്ചായത്ത് ഭാരവാഹികളും , പൗര പ്രമുഖരും കുടുംബശ്രീ അംഗങ്ങളുള്‍പ്പടെ സമൂഹത്തിന്റെ  വിവിധതുറകളിലുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  വാര്‍ത്ത സമ്മേളനത്തില്‍  നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു, പി.കെ.സത്താര്‍, എസ്.ഉമ്മര്‍, കെ.ഇബ്രാഹിം , സി.കെ.ഷമീര്‍ എന്നിവര്‍  പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *