April 26, 2024

എട്ടുനോമ്പാചരണ സമാപനവും സെന്റ് മേരിസ് സാന്ത്വനം ചികിത്സ സഹായ ഉദ്ഘാടനവും എട്ടിന് ബത്തേരിയിൽ

0
Img 20180905 Wa0115
സുല്‍ത്താന്‍ ബത്തേരി : സെന്റ് മേരീസ്  ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍   തീര്‍ത്ഥാടന കേന്ദ്രത്തില്‍  എട്ടുനോമ്പാചരണ സമാപനവും സാന്ത്വനം ചികിത്സ സഹായ  ഉദ്ഘാടനവും  ഈ മാസം 8ന്   നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ചാരിറ്റി  പ്രവര്‍ത്തനമായ  സെന്റ് മേരിസ്  സാന്ത്വനം ചികിത്സ പദ്ധതി 2018 സെപ്തംബര്‍  8ന് ആരംഭിക്കും.  നിര്‍ദ്ധനരായ ഡയാലിസിസ് രോഗികള്‍ക്ക്  ഒരു ഡയാലിസിനുള്ള  തുക   365 ദിവസവും  നല്‍കുന്ന പദ്ധതിയാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു.    സാന്ത്വനം സഹായ പദ്ധതി പ്രകാരം ഒരു ദിവസം ആയിരം രൂപയാണ്   സഹായമായി നല്‍കുന്നത്. ഇപ്പോഴത്തെ പ്രത്യേക സ്ഥിതിപരിഗണിച്ച്  പെരുന്നാളുകള്‍ക്കുള്ള ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി ചാരിറ്റി പ്രവര്‍ത്തനത്തിന് മുന്‍ തുക്കം കൊടുക്കുവനാണ് ഇടവക തീരുമാനിച്ചിരിക്കുന്നത്. സൗജന്യ ഡയലിസിസ് ,ഭവന സഹായം, വിദ്യാഭ്യാസം  സഹായം തുടങ്ങി 10 ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനമാണ് ഈ വര്‍ഷം ഇടവക ലക്ഷ്യം വയ്ക്കുന്നത്. പൊതു സമ്മേളനം നിലയ്ക്കല്‍  ഭദ്രാസന മെത്രപ്പോലിത്ത    ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. ഇടവക വികാരി  ഫാ.ടി.എം. കുര്യാക്കോസ് തോലാലില്‍ അദ്ധ്യക്ഷത വഹിക്കും. ഐ.സി.ബാലക്യഷ്ണന്‍ എം.എല്‍.എ ചികിത്സ സഹായ വിതരണം നിര്‍വ്വഹിക്കും. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു  മുഖ്യ  പ്രഭാഷണം നടത്തുമെന്നും   ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.  വാര്‍ത്ത സമ്മേളനത്തില്‍   ഫാ.ടി.എം. കുരിയാക്കോസ് തോലാലില്‍,ഫാ.ജസ്റ്റിന്‍, മാത്യൂ നൂറനാല്‍,  ജേസഫ് സണ്ണി  മാത്യൂ, മാത്യൂ ജേക്കബ്  നൂറനാല്‍ ,ജോയി തേലക്കാട്ട് ,ജോൺ ഡോക്ടർ തുടങ്ങിയവര്‍ പങ്കെടുത്തു.
          ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *