April 28, 2026

ദുരിതാശ്വാസ നിധി സ്വരൂപണം യോഗം നാളെ ആസൂത്രണഭവനിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
സാമ്പത്തിക സഹായം സ്വരൂപിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന്
 നാളെ രാവിലെ 10 ന് ആസൂത്രണഭവനിൽ യോഗം ചേരും. സാമ്പത്തിക
സഹായം നൽകാൻ താൽപര്യമുളള സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ
തുടങ്ങിയവർക്ക് യോഗത്തിൽ പങ്കെടുക്കാം. സെപ്തംബർ 10 മുതൽ 15 വരെ ജില്ലയിൽ
നടക്കുന്ന സാമ്പത്തിക സമാഹരണ യഞ്ജത്തിന്റെ ഭാഗമായാണ് യോഗം.
മതാധ്യക്ഷൻമാർ, വ്യാപാരി വ്യവസായികൾ, റിസോർട്ട് ഉടമകൾ, പ്രൈവറ്റ് ബാങ്കുടമകൾ,
ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപന ഉടമകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ
യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാകളക്ടർ അഭ്യർത്ഥിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി
ഡോ.വി.വേണു, ജില്ലാ പോലീസ് മേധാവി കറുപ്പസാമി, എ.ഡി.എം കെ.അജീഷ്,
സബ്കളക്ടർ എൻ.എസ്.കെ ഉമേഷ്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *