May 4, 2024

പുനരധിവാസ ധന സമാഹരണം ജനകീയമായി സംഘടിപ്പിക്കണംഃ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

0
Vinayaka Hospitalinte Dhanasahayam Manthriku Kaimarunnu 1
പ്രളയാനന്തര പുനരധിവാസ ധനസമാഹരണം ജനകീയ പങ്കാളിത്തത്തോടെ
സംഘടിപ്പിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.
ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ചേർന്ന എം.എൽ.എ.മാർ, തദ്ദേശ ഭരണ സ്ഥാപന
അദ്ധ്യക്ഷർ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവരുടെ ആലോചനാ യോഗത്തിൽ അദ്ധ്യക്ഷത
വഹിക്കുകയായിരുന്നു മന്ത്രി. ധന സമാഹരണത്തിന് ലഭ്യമായ എല്ലാ സ്രോതസ്സും
ഉപയോഗിക്കണം. വീടുകൾ നിർമ്മിക്കുന്നതിന് സ്ഥലം ലഭിക്കുകയെന്നതാണ് ഏറ്റവും
വലിയ വെല്ലുവിളി. സ്ഥലം ലഭിക്കുന്നതിനും ധനസമാഹരണത്തിനും വ്യവസായികൾ,
സ്ഥാപന മേധാവികൾ, രാഷ്ട്രീയപാർട്ടികളുടെ പ്രാദേശീക നേതാക്കൾ, പൗരപ്രമുഖർ
എന്നിവരുടെ യോഗം നാളെ (സെപ്തംബർ 8) പഞ്ചായത്ത് തലത്തിൽ വിളിക്കണം.
കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്. ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരുടെ 
സഹകരണത്തോടെ ധനസമാഹരണ സന്ദേശം 9, 10 തീയതികളിൽ എല്ലാ വീടുകളിലും
എത്തിക്കണം. 13 നകം പഞ്ചായത്ത് അംഗം, ഒരു സർക്കാർ ജീവനക്കാരൻ, കുടുംബശ്രീ
പ്രവർകത്തക എന്നിവരുടെ സംഘം പണം സമാഹരിക്കും. 16 ന് രാവിലെ 10 ന് എം.പി യും
എം.എൽ.എ മാരും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും പങ്കെടുക്കുന്ന
പൊതുയോഗത്തിൽ മാനന്തവാടി നിയോജക മണ്ഡലത്തിലേത് മുനിസിപ്പൽ കമ്മ്യൂണിറ്റി
ഹാളിൽ തുക ജില്ലാ കളക്ടർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങും.
സുൽത്താൻ ബത്തേരി മണ്ഡലത്തിലേത് ഉച്ചയ്ക്ക് രിന് മുനിസിപ്പൽ മിനി
കോൺഫറൻസ് ഹാളിലും, കൽപ്പറ്റ മണ്ഡലത്തിലേത് വൈകിട്ട് നാലിന് ആസൂത്രണ ഭവൻ
എപിജെ ഹാളിൽ ഏറ്റുവാങ്ങും. എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ,
ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടർ
എ.ആർ.അജയകുമാർ, സബ് കളകടർ എൻ.എസ്.കെ.ഉമേഷ്, എ.ഡി.എം. കെ. അജീഷ്,
ഫിനാൻസ് ഓഫീസർ എ.കെ.ദിനേശൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *