May 3, 2024

തരിയോട് ക്ഷീരോല്പദക സഹകരണസംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവുമെന്ന് ; കോൺഗ്രസ്സ് .

0

തരിയോട് ക്ഷീരോല്പദക സഹകരണസംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും വിവിധ സംഘടനകൾ വഴിയും സ്ഥാപനങ്ങൾ വഴിയും സൊസൈറ്റിയിൽ എത്തിയ കാലിതീറ്റ , തീറ്റപ്പുല്ല് എന്നിവ വിതരണം ചെയ്തതിൽ വ്യാപകക്രമക്കേട് നടന്നതായി തരിയോട് മണ്ഡലം പ്രസിഡണ്ട് വി ജി ഷിബു ആരോപിച്ചു . സി പി എം പാർട്ടി മെംബർമാർക്ക് 3 ചാക്ക് കാലിത്തീറ്റവരെയും സാധാരണ കർഷകന് 25 കിലോ കാലിതീറ്റയാണ് ലഭിച്ചത്. ഒന്നും ലഭിക്കാത്ത കഷകരും തരിയോട് പ്രദേശത്തുണ്ട് . വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് തരിയോട് മണ്ഡലം കമ്മിറ്റി അറിയിച്ചു . തരീയോട് മണ്ഡലം പ്രസിഡണ്ട് വി ജി ഷിബു അദ്ധ്യക്ഷത വഹിച്ചു . പാപ്പച്ചൻ ഞാറക്കുളം , സി ടി ചാക്കോ , സണ്ണി മുത്തങ്ങാപറമ്പിൽ , മുട്ടപ്പള്ളി ജോസ് ,സജി പാറയിൽ , ജിജോ പൊടിമറ്റത്തിൽ , സന്തോഷ് കോരംകുളം , ജോബി തെക്കേക്കുന്നേൽ , മുല്ലക്കൽ ക്യഷ്ണൻ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *