May 21, 2026

വൈത്തിരി പഞ്ചായത്ത് ബില്‍ഡിംഗ് തകര്‍ന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണം: യൂത്ത്‌ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വൈത്തിരി പഞ്ചായത്ത് ബില്‍ഡിംഗ് തകര്‍ന്നതുമായി ബന്ധപ്പെട്ട്  സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത്‌ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബില്‍ഡിംഗുകള്‍ ഈ കെട്ടിടത്തിനടുത്തുണ്ട്. അവക്ക് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. ഈ ബില്‍ഡിംഗ് ഭൂമിയിലേക്ക് താഴ്ന്നു എന്നുപറയുന്നതിന്റെ  നിജസ്ഥിതി കണ്ടെത്താന്‍ ആവശ്യമായ അടിയന്തിര നടപടി അധികൃതര്‍ സ്വീകരിക്കണം. യു.എന്‍ ഉദ്യോഗസ്ഥന്‍ പോലും ഈ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് കെട്ടിടനിര്‍മാണത്തില്‍ ഉപയോഗിച്ച മെറ്റീരിയലുകളെ കുറിച്ചും പഠനം നടത്താന്‍ തയ്യാറാവണം. ഈ ബില്‍ഡിംഗ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറി എന്ന കേസ് നിലവിലുണ്ട്. പ്രസിഡന്റ് കെയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. സി.ഇ ഹാരിസ്, കെ.കെ മുഹമ്മദലി, നാസര്‍ ടി.എസ്, എ. കെ സൈതലവി, ജൗഹര്‍ പുതിയാണ്ടി, സി ഷിഹാബ് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *