May 21, 2026

മാനന്തവാടിയിൽ അറക്കൽ കുടുംബവും ഡയാന ക്ലബ്ബും മത്സ്യ മാർക്കറ്റ് തൊഴിലാളികളും ദുരിതാശ്വാസ ഫണ്ട് കൈമാറി.

0
IMG-20180911-WA0284-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കേരളത്തിന് ഒരു കൈതാങ്ങ് :മാനന്തവാടി ഡയാന  ആർട്സ് ആന്റ് സ്പോട്സ് ക്ലബ് ആദ്യഘഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.
ക്ലബിൽ  നടന്ന ചടങ്ങിൽ വെച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ തുകയുടെ  ഡി.ഡി.ക്ലബ്ബ് പ്രസിഡണ്ട് ഡോ.രൺജിത്ത് കൈമാറി.
ഒ.ആർ.കേളു എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.
മാനന്തവാടി മുനിസിപ്പൽ ചെയർമാൻ പി.ആർ.പ്രവീജ്. വൈസ് ചെയർപേഴ്സൺ ശോഭരാജൻ: സ്റ്റാന്റിംങ്ങ് കൗൺസിൽ ചെയർമാൻ പി.ടി ബിജു'.ജേക്കബ് സെബാസ്റ്റ്യൻ 'ടി.രവീന്ദ്രൻ .സുധീന്ദ്രലാൽ. കടവത്ത് ഷറഫുദ്ദീൻ.ഡോ.സജിത്ത് .സി.കെ.ഗോപാലൻ, ടി.എം. പയസ് .പി .കെ .രാജൻ'. ചാത്തമ്പത്ത് ആബൂട്ടി എന്നിവർ സംബന്ധിച്ചു.
മന്ത്രിയുടെയും  മുനിസിപ്പാലിറ്റി ഭരണ സമിതിയുടെയും നേതൃത്വത്തിൽ മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മത്സ്യ മാർക്കറ്റിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങി.
മാനന്തവാടിഅറക്കൽ കുടുംബം രണ്ടാം ഘഡുവായി ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് അരുൺ ഗ്രൂപ്പ് ഡയറക്ടർ അറക്കൽ ജോയി മന്ത്രിക്ക് കൈമാറി.
നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറക്കൽ കുടുംബം രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *