വയനാട്ടിൽ വ്യാപാരികൾക്ക് 30 കോടിയുടെ നഷ്ടം:ആശ്വാസധനത്തിന്റെ വിതരണോദ്ഘാടനം മറ്റന്നാൾ
കല്‍പ്പറ്റ: വയനാട് ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 100 വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും 300 എണ്ണം ഭാഗികമായും നശിച്ചു. 200 ചെറുകിട വ്യാപാരികള്‍ക്കു കെട്ടിടവും ചരക്കുകളും പൂര്‍ണമായും നഷ്ടമായി. 30 കോടി രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ. കുഞ്ഞിരായന്‍ ഹാജി, ട്രഷറര്‍ ഇ. ഹൈദ്രു, നൗഷാദ് കാക്കവയല്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
കടയും ഉത്പന്നങ്ങളും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കച്ചവടക്കാര്‍ക്ക് താത്കാലിക ആശ്വാസം പകരുന്നതിനു സമിതി പദ്ധതി ആവിഷ്‌കരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.നഷ്ടത്തിന്റെ തോതനുസരിച്ച് വ്യാപാരികള്‍ക്കു ഒരു ലക്ഷം രൂപ വരെ തിരിച്ചടയ്‌ക്കേണ്ടന്ന വ്യവസ്ഥയില്‍ നല്‍കുന്നതാണ് പദ്ധതി. വ്യപാരികളുടെ പുനരധിവാസത്തിനു സര്‍ക്കാര്‍ നടപടി വൈകുന്ന സാഹചര്യത്തിലാണ് സമിതി താത്കാലിക ആശ്വാസപദ്ധതി ആവിഷ്‌കരിച്ചത്. ആശ്വാസധനത്തിന്റെ വിതരണോദ്ഘാടനം മറ്റന്നാൾ(13) രാവിലെ 10നു വ്യാപാര ഭവനില്‍ സി.കെ. ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു എന്നിവര്‍ പങ്കെടുക്കും.
നിരവധിയാളുകളുടെ വീടും കച്ചവടവും നഷ്ടമായിട്ടും സമിതി ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയില്ലന്നു സെക്രട്ടറി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏകദേശം ഒന്നരക്കോടി രൂപയുടെ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള രണ്ടാംഗഡുവിന്റെ കൈമാറ്റം നാളെ നടത്തും. ആദ്യഗഡുവായി സമിതി മുഖേന ജില്ലയിലെ ധനശേഷിയുള്ള വ്യാപാരികള്‍ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയിരുന്നു. മൂന്നു ലക്ഷം രൂപയാണ് രണ്ടാംഗഡുവായി നല്‍കുന്നത്.





Leave a Reply