May 3, 2024

ചതുപ്പ് നിലം നികത്താൻ മണ്ണുമായി വന്ന ടിപ്പർ ലോറികൾ റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്തു

0
Img 20180911 Wa0267
മാനന്തവാടി :  ചതുപ്പ് നിലം നികത്താൻ മണ്ണുമായി വന്ന ടിപ്പർ ലോറികൾ റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്തു   മാനന്തവാടി ജില്ലാ ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ  306 റിസർവ്വേയിലെ ചതുപ്പ് നിലം അനധികൃതമായി മണ്ണിട്ട് നികത്താനുള്ള ശ്രമത്തിനിടയിലാണ് മൂന്ന് ടിപ്പർ ലോറികൾ തഹസിൽദാർ  എൻ. ഐ. ഷാജുവിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത് .ടൗണിലെ പ്രാധാനപ്പെട്ട ലിറ്റിൽ ഫ്ലവർ സ്കുളിന് സമീപത്താണ് 306 സർവ്വേയിലെ  പാടം നികത്താനുള്ള ശ്രമം നടന്നത് .കുറച്ച് ഭാഗം മണ്ണിട്ട് നികത്തിയ നിലയിലാണ്. മുക്കാൽ ഭാഗവും വെള്ളകെട്ടും അരുവി വഴി വെള്ളവും ഒഴുകുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച പാടത്ത് മണ്ണിട്ടുവെങ്കിലും റവന്യു വകുപ്പ് ഇടപെട്ട്   സറ്റോപ്പ് മെമ്മോ നൽകിയിരുന്നു .തുടർന്ന് ഇന്ന് രാവിലെയാണ് നിയമങ്ങൾ കാറ്റിൽ പറത്തി ടിപ്പർ ലോറികളിൽ ലോഡ് കണക്കിന് മണ്ണ്പാടത്ത് കൊണ്ടിട്ടത് സംഭവം ശ്രദധയിൽ പെട്ടതിനെ തുടർന്നാണ് എ എൻ ഷാജുവിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത് എന്നാൽ ഒരു കാരണവശാലും തണ്ണിർ മേഘലകളും ചതുപ്പ് നിലങ്ങളും നികത്താൻ നഗരസഭ അനുവതിക്കല്ലന്നും എത്ര ഉന്നതനാണങ്കിലും കർശന നടപടിയെടുക്കുമെന്നും നഗരസഭ ചെയർമാൻ പ്രവീജ് പറഞ്ഞു. അവധി ദിവസമായതിനാൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലന്നും അദ്ദേഹം കൂട്ടി ചേർത്തു സമീപവാസികളാണ് സംഭവം ശ്രദ്ധയിൽ പെടുത്തിയതെന്നും ചെയർമാൻ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *