May 22, 2026

പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
 പ്രളയക്കെടുതിയെ തുടര്‍ന്നു നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ സെപ്തംബര്‍ 15ന് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ രാവിലെ 10.30 മുതല്‍ അദാലത്ത് സംഘടിപ്പിക്കും. ദുരിതബാധിതര്‍ക്ക് നഷ്ടപ്പെട്ടുപോയ രേഖകള്‍ കാലതാമസമില്ലാതെയും ഫീസ് ഈടാക്കാതെയും സമയബന്ധിതമായി നല്‍കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തില്‍ വിവിധ വകുപ്പുകളെ പ്രതിനീധികരിച്ച് ജീവനക്കാര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  04936 202634, 202663.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *