May 22, 2026

ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യക്കുടുക്ക നല്‍കി വിദ്യാര്‍ത്ഥിനി

0
photo
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: ദുരിതാശ്വാസനിധി യിലേക്ക് തന്റെ സമ്പാദ്യകുടുക്കയിലെ മുഴുവന്‍ തുകയും  നല്‍കി തരിയോട് ഗവ. എല്‍ പി സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനി ആന്ററിയ മാഗ്ലിന്‍ റൊസാരിയോ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതൃകയായി. പ്രധാനാധ്യാപിക വത്സ പി മത്തായി തുക ഏറ്റു വാങ്ങി. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കാവുമന്ദം വിക്ടോറിയ വില്ലയില്‍ ടെറന്‍സിന്റെയും തരിയോട് ജി എച്ച് എസ് എസ് അദ്ധ്യാപിക വിനീതയുടെയും മകളാണ് ആന്ററിയ. തരിയോട് പഞ്ചായത്തിലെ പ്രധാനപ്പെട്ട ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചത് തരിയോട് ജി എല്‍ പി സ്‌കുളായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസ്ഥ ബോധ്യപ്പെട്ടിരുന്നു. സ്‌കൂള്‍ തലങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലക്ഷന്‍ എടുക്കുന്നതിലേക്കാണ് കുട്ടി നാളുകളായി സ്വരുപിച്ച തുക കൈമാറിയത്. എം പി ടി എ പ്രസിഡന്റ് സജീഷ പ്രശാന്ത്, എം.പി.കെ ഗിരീഷ് കുമാര്‍, ശശികുമാര്‍, പി.ബി അജിത, സി.സി ഷാലി, ടി സുനിത, വി.പി ചിത്ര, സ്‌മൈല, ജസീന ജംഷിദ്  എന്‍ കെ ഷമീന തുടങ്ങിയവര്‍ പങ്കെടുത്തു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *