May 21, 2026

മാനന്തവാടിയിലെ ഗതാഗതക്കുരുക്ക് : ഉത്തരവാദി നഗരസഭയെന്ന് മാനന്തവാടി വികസന സമിതി.

0
By ന്യൂസ് വയനാട് ബ്യൂറോ
  വാഹനങ്ങളുടെ ആധിക്യത്താലും റോഡുകളുടെ ശോചനീയ അവസ്ഥ കാരണവും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം വീർപ്പുമുട്ടുകയാണ് മാനന്തവാടി പട്ടണം.പ്രശ്ന പരിഹാരത്തിന്  നഗരസഭ അധികൃതർ ഒരു ശ്രമവും നടത്തുന്നില്ലെന്ന്
 യോഗം ചൂണ്ടിക്കാട്ടി. മുൻപ് സബ് കലക്ടർ ആയിരുന്നു ഗതാഗത ഉപദേശക സമിതി അധ്യക്ഷൻ. ഈ കമ്മിറ്റിയുടെ അധ്യക്ഷൻ ഇപ്പോൾ നഗരസഭാ ചെയർമാൻ ആണ് .മാസങ്ങൾക്ക് മുൻപ് ചേർന്ന ഉപദേശക സമിതി യോഗത്തിൽ മാനന്തവാടി വികസന സമിതി ഒട്ടേറെ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. അവയടക്കം ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു.. പക്ഷെ അവ നടപ്പിലാക്കാനുള്ള ഒരു ശ്രമവും നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. റോഡുകളുടെ കാര്യത്തിലും നഗരസഭ അധികൃതർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്.ഇപ്പോൾ  എരുമത്തെരു- ചെറ്റപ്പാലം ബൈപ്പാസ് വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. റോഡിലെ തകർന്ന് കിടക്കുന്ന 10 മീറ്റർ ഭാഗം അറ്റകുറ്റപ്പണി നടത്തിയാൽ തന്നെ ഗതാഗത യോഗ്യമാവും.ഈ ബൈപ്പാസ് ഗതാഗതയോഗ്യമായാൽ തലശ്ശേരി റോഡിലേയും ടൗണിലേയും വാഹനത്തിരക്ക് ഒരു പരിധി വരെ കുറക്കാൻ കഴിയും. കുടക്-കൂട്ടുപുഴ ചുരം റോഡ് അടച്ചത് കാരണം ട്രെയിലറുകളും ബസ്സുകളും അടക്കമുള്ള വലിയ വാഹനങ്ങൾ മാനന്തവാടി വഴിയാണ് കടന്നു പോകുന്നത്. ഇത്തരം വാഹനങ്ങൾ പകൽ സമയം ടൗണിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ  ബൈപ്പാസുകൾ വഴി തിരിച്ചുവിടണം.പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ ഉടൻ ഉണ്ടായില്ലെങ്കിൽ നഗരസഭാ ഓഫിസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു.
 ബൈക്കപടത്തിൽ മരണപെട്ട സുനീർ, പ്രമുഖ വ്യവസായി കെ.ടി.ബഷീർഹാജി ,മാനതവാടിയിലെ ആദ്യകാല ഫോട്ടോഗ്രാഫർ തങ്കപ്പൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി
പ്രസിഡണ്ട് ഇ.എം.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബെസ്സി പാറക്കൽ, സൂപ്പി പള്ളിയാൽ, എൻ.എ.ഫൗലാദ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *