August 11, 2026

തിരുനെല്ലിയിൽ മാവോയിസ്റ്റ് സാന്നിധ്യം; എരുവക്കി കോളനി സമീപത്ത് സർക്കാർ വിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി::തിരുനെല്ലിയിൽ മാവോയ്സ്റ്റ് സാന്നിധ്യം. എരുവക്കി കോളനി സമീപത്ത് സർക്കാർ വിരുദ്ധ പോസ്റ്ററുകൾ  ഒട്ടിച്ചു.   കഴിഞ്ഞ ദിവസം തിരുനെല്ലി ക്ഷേത്രസമീപം എരുവക്കി ആദിവാസി കോളനിക്കരികിലെ സ്വകാര്യ ലോഡ്ജ് അംബിക ടൂറിസ്റ്റ്  ഹോമിന്റെ കോളനിക്ക് പോകുന്ന ചുമരിലാണ് സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്ത് കൊണ്ടുള്ള സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകൾ പതിപ്പിച്ചത്. തൊട്ടരികിലെ വെയ്റ്റിംഗ് ഷെഡിലും പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു  . ആയുധധാരികളായ അഞ്ചംഗ സംഘം എത്തുകയും സാവിത്രി എന്ന സ്ത്രീയെ തിരിച്ചറിഞ്ഞതായും  എസ് ഐ ബിജു ആന്റണി പറഞ്ഞു .സമീപത്തെ സുരേന്ദ്രന്റെ പീടികയിൽ നിന്ന് 590 രൂപയുടെ സാധനം വാങ്ങിയതായും പോലീസ് പറയുന്നു ഇത് മുന്നാം തവണയാണ് തിരുനെല്ലിയിൽ മാവോയിസ്റ്റുകൾ എത്തുന്നത് മുൻപ് കെ ടിഡിസിയുടെ ടാമറിന്റ്  ഹോട്ടലിന്റെ മുൻഭാഗം മാവോവാദികൾ അടിച്ചു തകർത്തിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *