ഡീസലില്ല: കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോയിൽ ബസുകൾ കട്ടപ്പുറത്ത്.
രണ്ട് മൂന്ന് ദിവസമായി ഡീസൽ എത്താത്തതിനാൽ മാനന്തവാടി ഡിപ്പോയിൽ കെ.എസ്. ആർ.ടി.സി. ബസുകൾ ഓട്ടം നിർത്തി. പതിവ് സർവീസുകളിൽ പതിനഞ്ച് ശതമാനം മാത്രമാണ് ഞായറാഴ്ച രാവിലെ സർവ്വീസ് ആരംഭിച്ചത്. ഉച്ചയോടെ സർവ്വീസുകൾ പൂർണ്ണമായും നിലക്കുന്ന അവസ്ഥയാണ്. രാവിലെ വിവിധ റൂട്ടുകളിൽ ഓട്ടം പോയ ബസുകൾ അടുത്ത ട്രിപ്പ് പോകാനാകാതെ ജീവനക്കാർ ഡിപ്പോയിൽ കാത്തിരിപ്പാണ്. ദീർഘദൂര സർവീസുകൾ പലതും പുറപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ലോക്കൽ സർവീസ് നിർത്തിയതിനാൽ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർ ദുരിതത്തിലായിരുന്നു.





Leave a Reply