September 5, 2026

നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായ ശില്പി അഞ്ചര ലക്ഷം തട്ടിയ കേസിൽ തിരുനെല്ലി പോലീസിന്റെ പിടിയിൽ

0
IMG-20180922-WA0114
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായ  കൊല്ലം കുണ്ടറ സ്വദേശി ശില്പി അഞ്ചര ലക്ഷം തട്ടിയ കേസിൽ തിരുനെല്ലി പോലീസിന്റെ പിടിയിൽ. കുണ്ടറ ചീരുമേട് വെളിമൺ ബ്ലാവത്ത് ലിനീഷ് ( 37) ആണ് കസ്റ്റഡിയിലായത്. കേരളത്തിലുടനീളം വിവിധ സ്റ്റേഷനുകളിൽ വഞ്ചനാകുറ്റത്തിന് കേസ് നിലനിൽക്കുന്ന ഇയാൾ തിരുനെല്ലിയിലെ സ്വകാര്യ റിസോർട്ട് ഉടമ നൽകിയ പരാതിയിലാണ് കസ്റ്റഡിയിലായത്. റിസോർട്ടിൽ ചിത്രങ്ങളും ശില്പങ്ങളും നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ് ( ക്രൈം നമ്പർ :314/ 18 ).തിരുനെല്ലി എസ്.ഐ. ബിജു ആന്റണി, എ.എസ്.ഐ. ഷിബു എസ്. പോൾ, സി.പി.ഒ. മാരായ കെ.ജെ. ഷമ്മി , ജിതിൻ എന്നിവർ ചേർന്ന് കാലടിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *