April 29, 2026

വയനാട്ടിലും കോൾ ഡ്രൈവേഴ്സ് സംവിധാനം വരുന്നു: നാളെ മുതൽ സേവനം തുടങ്ങും.

0
IMG_20180922_120851
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വാഹനം ഉണ്ടായിട്ടും ഡ്രൈവർ  ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക്   ആശ്വാസമായി   2009 മുതൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ ഡ്രൈവേഴ്സ്  സംവിധാനം വയനാട്ടിലും ആരംഭിക്കുന്നു. നാളെ മുതൽ ദിവസകൂലിക്കും മണിക്കൂർ വ്യവസ്ഥയിലും കിലോമീറ്റർ അടിസ്ഥാനത്തിലും ഡ്രൈവർമാരെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 75938 12 777 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്താൽ ഡ്രൈവർമാരെ ലഭിക്കും. ഓൺലൈൻ വഴിയാണ് പണമിടപാടെന്നും  ഇവർ പറഞ്ഞു. വിവാഹം പോലുള്ള വലിയ ചടങ്ങുകൾ നടക്കുമ്പോൾ ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ ട്രാഫിക് കൺട്രോളും വാലറ്റ് പാർക്കിംഗ് സംവിധാനവും ഉണ്ടന്ന് ഇവർ പറഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ തങ്ങളുടെ വെബ്സൈറ്റിൽ ഓൺലൈൻ വഴിയും ബുക്കിംഗ് നടത്താം. ജോലി ആവശ്യമുള്ള ഡ്രൈവർമാർക്ക് തൊഴിലവസരവും ഉണ്ടന്ന് ഇവർ പറഞു.

എം.വി. മുജീബ് റഹ്മാൻ , പി.എം. നാസർ,  കെ. പ്രബീഷ്  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *