September 4, 2026

ജവഹർ നവോദയ ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പ് 24ന് ലക്കിടിയിൽ

0
IMG_20180921_115600
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ജവഹർ നവോദയ വിദ്യാലയങ്ങളുടെ  ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പ് 24-ന് ലക്കിടി നവോദയ വിദ്യാലയത്തിൽ നടക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ചെസ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ   26  വരെയാണ്  മത്സരങ്ങൾ നടത്തുക. 
   ലക്നൗ ,ജയ്പൂർ ,പാട്ന, ഷില്ലോങ് ,ഭോപ്പാൽ ,ഹൈദ്രാബാദ്, പൂനെ, ചണ്ടീഗഢ് എന്നി എട്ട് റീജിയണുകളിൽ  നിന്നായി നൂറ് കണക്കിന് മത്സരാർത്ഥികൾ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കും. ഇന്ത്യൻ ചെസ്സ് അക്കാദമി വയനാടിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിന്റെയും ,വയനാടിന്റെയും വൈവിധ്യമാർന്ന തനത് കലാപരിപാടികളും  നടത്തും . 
   24-ന് തുടങ്ങുന്ന മത്സരം വയനാട് ഡിസ്ട്രിക് പോലീസ് ചീഫ്   ആർ. കറുപ്പസാമി  ഉദ്ഘാടനം  ചെയ്യും .ഹൈദ്രാബാദ് എൻവിസ് അസിസ്റ്റന്റ് കമ്മീഷണർ എം. ദ്രാവിഡ മണി അദ്ധ്യക്ഷത വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ നിരവധി വിശിഷ്ടാതിഥികളും പങ്കെടുക്കുമെന്ന് നവോദയ ലക്കിടി സ്കൂൾ പ്രിൻസിപ്പാൾ എം ജി അരവിന്ദാക്ഷനും സംഘാടക സമിതിയുടെ മറ്റ് ഭാരവാഹികളും  അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *