May 3, 2024

വയനാടിന് സാന്ത്വന സ്പർശമായി പാണക്കാട് പൂക്കോയ മെമ്മോറിയൽ എച്ച്.എസ്.എസ് സ്കൂൾ.

0
Img 20180921 121829
കൽപ്പറ്റ:
പ്രളയത്തിൽ ദുരിതം വിതച്ച വയനാടിന്  വേറിട്ട രീതിയിൽ സഹായമാവുകയാണ്  മലപ്പുറം ജില്ലയിലെ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കണ്ടറി  സ്കൂൾ.സ്കൂളിലെ അയ്യായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഈ വർഷം ഉണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനു വേണ്ടി എട്ട് -പദ്ധതികളാണ് അവിഷ്കരിക്കുന്നത്.മാനന്തവാടി കുഴിനിലത്ത് കർഷകർക്ക് കൃഷിക്കാവശ്യമായ സഹായങ്ങളൊരുക്കും.ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി .നസീമ, മുൻ മന്ത്രി പി .കെ ജയലക്ഷ്മി, വയനാട് ജില്ലാ സബ് കളക്ടർ ഉമേഷ് , മുനിസിപ്പൽ ചെയർമാൻ വി.ആർ പ്രവീജ് എന്നിവർ പങ്കെടുത്തു.കുറിച്ചർ മലയിൽ രണ്ട് കുടുംബങ്ങൾക്ക്  താൽക്കാലിക വീടും ഒപ്പം ചികിത്സ സൗകര്യവും യാത്ര സൗകര്യവും മറ്റും ഒരുക്കും.ഈ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് നടത്തും.പരിപാടിയിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ., ടി.വി ഇബ്രാഹിം എം.എൽ.എ, എൻ, സി പ്രസാദ്, കെ.കെ ഹനീഫ എന്നിവർ പങ്കെടുക്കും.
        കൊട്ടുകരയുടെ സാന്ത്വന സ്പർശമായ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ 5000 ത്തിൽ അധികം കുട്ടികളാണുള്ളത്.സ്കൂളിന് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന ഗവൺമെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം നേടിയത് ഈ സ്ഥാപനമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *