തിരിച്ചുപിടിക്കണം നല്ല സംസ്കാരങ്ങളെ ;അർഷാദ് ബത്തേരി
താളൂർ :നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ നല്ല സംസ്കാരങ്ങളെ തിരിച്ചുപിടിക്കണമെന്ന് പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി. ആംഗലേയ ഭാഷയുടെ പ്രധാന്യത്തെ അടിവേരുകളോടു കൂടി ഒരോ വിദ്യാർത്ഥിയിലും ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തി നീലഗിരി കോളേജിൽ നടന്ന ഇംഗ്ലീഷ് ഫോറത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ വീടുണ്ടാക്കി ഏകാന്തത മാത്രം ഭക്ഷിച്ചു ജീവിക്കുന്ന വിഡ്ഢികളാണ് ഇന്നത്തെ തലമുറ എന്ന ദ്ദേഹം ആരോപിച്ചു.ചുറ്റുപാടുകളിൽ നടക്കുന്നതെന്തെന്നോ സമൂഹത്തിൽ ജീവിക്കുന്നവർ ആരെന്നോ അവർ അറിയാതെ പോവുന്നു. ഒരു മനുഷ്യന് വളരെ അത്യാവശ്യമായി വേണ്ടത് രാഷ്ട്രീയ നിലപാട് ഉണ്ടാവുക എന്നതാണ്. എന്നാൽ ഇന്ന് ഇന്ത്യയ്ക്കു പുറമേ ലോകം തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദാരുണമായ അവസ്ഥയാണ്. രാഷ്ട്രീയ ബോധമില്ലാത്ത ഒരു വ്യക്തി പോലും നമ്മുടെ സമൂഹത്തിൽ ഇല്ല എന്നത്.ധാർഷണിക ബോധമുള്ള ഒരു സമൂഹമോ രാഷ്ട്രീയക്കാരോ ഉണ്ടാവുമ്പോൾ ആ സമൂഹം സമ്പന്നമാവുകയും അവിടം സ്വർഗ്ഗമായി തീരുകയും ചെയ്യുന്നു. ഇരകൾ ഇരകളായി തന്നെയും സ്വേഛാധിപന്മാർ സ്വേഛാധിപന്മാരുമായി തുടരുന്ന ഇന്നത്തെ സാഹചര്യത്തിൽ സ്വേഛാധിപത്യം നിലനിർത്തുവാൻ അവർ പ്രഛന്നവേഷത്തിൽ വന്നു കൊണ്ടേയിരിക്കും. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാൻ താഴ്ന്ന വിഭാഗത്തിൽ പെട്ടവർക്കു കൂട്ടായി ഉണ്ടാവേണ്ടത് രാഷ്ട്രീയ ചിന്തകരാണെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു.ഇത്തരം ബോധങ്ങൾ ശൃഷ്ടിക്കാൻ നല്ല പുസ്തകങ്ങൾക്കു മാത്രമേ കഴിയൂ. വീടിനകത്ത് ഒരു പ്രാർത്ഥനാമുറി പണിയുന്നതു പോലെ പ്രധാനമാണ് അവിടം ഒരു പുസ്തകശാല ഉണ്ടാവുക എന്നത്. മനഷ്യൻ അവന്റെ മൂന്നാം കണ്ണും ഹൃദയവും തുറന്നു വച്ചു കൊണ്ട് സമൂഹത്തെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥ അറിവുണ്ടാവുന്നത് യൂണിവേഴ്സിറ്റികളിൽ നിന്നല്ല അത് സമൂഹത്തിൽ നിന്നുമാണ്. നമുക്കറിയാത്ത രാഷ്ട്രീയത്തെയും പ്രദേശത്തെയും ജീവിതങ്ങളേയും നമുക്കു മുന്നിൽ പരിചയപ്പെടുത്തുന്ന സാഹിത്യകാരന്മാരെയും ഓർക്കുക എന്ന സന്ദേശവും അദ്ദേഹം സദസ്സിന് കൈമാറി.പരിപാടിയിൽ കോളേജ് അക്കാദമിക് ഡീൻ മോഹൻ ബാബു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി.





Leave a Reply