May 2, 2024

എന്‍ സി സി കുട്ടികള്‍ കൈകോര്‍ത്തു. കെല്ലൂര്‍ വേലൂക്കര കോളനിയിലെ നാല് കുടുംബങ്ങള്‍ക്ക് മഴപ്പേടി മാറി.

0
Img 20181002 165903
.
മാനന്തവാടി;ചുരംകയറിയെത്തിയ കുട്ടികളുടെ കാരുണ്യത്തില്‍ വെള്ളമുണ്ട വേലൂക്കര  കോളനിയിലെ നാല് കുടുംബങ്ങള്‍ക്ക് ഇനി മഴയെ പേടിക്കാതെ വീട്ടില്‍ താമസിക്കാം.നാദാപുരം ഇരിങ്ങണ്ണൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍ സി സി വിഭാഗം വിദ്യാര്‍ത്ഥികളാണ് കോളനിയില്‍ ചോര്‍ന്നൊലിച്ചിരുന്ന വീടുകള്‍ക്ക് മേല്‍ക്കൂരയൊരുക്കിനല്‍കിയത്.വെള്ളമുണ്ട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പെട്ട കെല്ലൂര്‍ വേലൂര്‍ക്കരക്കുന്ന് പണിയ കോളനിയില്‍ ചാറല്‍ മഴക്ക് പോലും ചോര്‍ന്നൊലിക്കുന്ന നിരവധി ആദിവാസി വീടുകളാണുള്ളത്.ഇതില്‍ ചോര്‍ച്ച രൂക്ഷമായ നാല് വീടുകള്‍ക്കാണ് കുട്ടികളുടെ കാരുണ്യഹസ്തത്താല്‍ മേല്‍ക്കൂര പണിത് നല്‍കിയത്.സ്‌കൂളിലെ എന്‍ സി സി യൂണിറ്റിലെ നൂറ് കുട്ടികള്‍ ആയിരം രൂപാ വീതം സമാഹരിച്ചും തലശ്ശേരി എന്‍ സി സി നല്‍കിയ തുകയും ചേര്‍ത്ത് ഒരു ലക്ഷത്തിലധികം രൂപാ ചിലവഴിച്ചാണ് ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകളുള്ള വീടുകള്‍ക്ക് അലൂമിനിയം ഷീറ്റുകള്‍ വിരിച്ച് ചോര്‍ച്ച നിര്‍ത്തിയത്.ഇതിന് പുറമെ കോളനിയിലെ ചില വീടുകള്‍ക്ക് വാതിലുകളും ഇവര്‍ നിര്‍മിച്ചു നല്‍കി.സ്‌കൂള്‍ പിടിഎ യുടെയും അദ്ധ്യാപകരുടെയും  രക്ഷിതാക്കളുടെയും പിന്തുണയോടെയാണ് ദുരിതമേഖലയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയത്.ഗാന്ധിജയന്തി ദിനത്തില്‍ കുട്ടികളോടൊപ്പം കേളനിയിലെത്തിയ ഇവരുടെ സംഘം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു നല്‍കിയാണ് മടങ്ങിയത്.സ്‌കൂള്‍ എന്‍ സി സി മേധാവി  സുരേഷ്,ഹെഡ്മിസ്ട്രസ് സിന്ധുടീച്ചര്‍,പിടിഎ പ്രസിഡന്റ് മൊഹനന്‍,അദ്ധ്്യാപകരായ ഫിര്‍ദൗസ്,രാജീവന്‍,സജീവന്‍ ജസിന്‍രാജ്,പവിത്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *