ഐചലഞ്ച് പ്ലാസ്റ്റിക്ക് കുപ്പിയഞ്ജത്തിന് വയനാട് ജില്ലയിൽ തുടക്കമായി
മാനന്തവാടി – അജൈവ മാലിന്യ സംസ്ക്കരണത്തിന് ഏറെ ഭീഷിണി ഉയർത്തുന്ന പ്ലാസ്റ്റിക്ക് നീക്കം ചെയ്യുന്നതിനായി കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മൽ ആ വിഷ്ക്കരിച്ച ഐചലഞ്ച് പ്ലാസ്റ്റിക് ബോട്ടിൽ യജ്ഞത്തിന് ജില്ലയിലും തുടക്കമായി. ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിലെ ഇരുപത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പ്ലാസ്റ്റിക്ക് ശേഖരിച്ചത്.മാനന്തവാടി കമ്മന നെഹ്റു മെമ്മോറിയൽ യു.പി.സ്ക്കൂളിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ ശ്രീലത കേശവൻ ഉൽഘാടനം ചെയ്തു.സി.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഐചലഞ്ച് ജില്ല കോഓഡിനേറ്റർ എം.ജി.സേവ്യർ പദ്ധതി വിശദീകരണം നടത്തി . ലയൺസ് ക്ലബ്ബ്പ്ര സി. യൂസഫ് അറോ മ ,സെക്രട്ടറി എൻ.ജി.ജ്യോതി പ്രകാശ്, കെ.ടി.നാരായണൻ മാസ്റ്റർ, പവനൻ മാസ്റ്റർ, എൻ.സി.പ്രശാന്ത് എന്നിവർ സംസാരിച്ചു. മാനന്തവാടി ഗവ.ഹൈസ്ക്കൂളിൽ പ്രധാന ദ്ധ്യ പിക കെ. ലില്ലി ഉൽഘാടനം ചെയ്തു.സെന്റ് പാട്രിക് സ്ക്കൂളിന്റെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു.തുടർന്ന് വിദ്യാർത്ഥി റാലിയും നടത്തി. പരിപാടികൾക്ക് പ്രിൻസിപ്പാൾ ബ്രദ. എ.ജെ.ജോർജ്,വൈ. പ്രിൻസിപ്പാൾ ബ്രദ. കിപ്സൺ, ഡാർലി, പൗളിൻ എന്നിവർ സംസാരിച്ചു.ഒഴക്കോടിനാഷണൽ എൽ.പി.സ്ക്കൂളിൽ പ്രധാന ദ്ധ്യ പിക കെ.കെ.ഉഷ ഉൽഘാടനം ചെയ്തു.ഇ.മധു, കെ.ബി.ഷിജീഷ്, കെ.അജിത എന്നിവർ സംസാരിച്ചു. മാനന്തവാടി ല യൺസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മാനന്തവി താലൂക്കിൽ പദ്ധതി നടപ്പിലാക്കുന്നത്.





Leave a Reply