April 29, 2024

കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ നന്നാക്കി.

0
Chettapaalam Road
പുല്‍പ്പള്ളി: ശക്തമായ കാലവര്‍ഷത്തില്‍ തകര്‍ന്ന ചെറ്റപ്പാലം-ഉദയക്കവല-ചണ്ണോത്തു കൊല്ലി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ നന്നാക്കി. മുപ്പതോളം ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്ന റൂട്ടില്‍ ഇപ്പോള്‍ ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. പിഡബ്ല്യുഡി വിഭാഗം റോഡ് ഏറ്റെടുത്തതിനാല്‍ പഞ്ചായത്ത് തിരിഞ്ഞു നോക്കുന്നില്ല. പൂര്‍ണമായും തകര്‍ന്ന റോഡില്‍ വലിയ ഗര്‍ത്തങ്ങളാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ബസുകള്‍ സര്‍വീസ് നിര്‍ത്തിയതിനാല്‍ ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ടാക്‌സി വാഹനങ്ങളും ഇതിലേ വരാന്‍ മടിക്കുകയാണ്. കാലവര്‍ഷത്തില്‍ റോഡിലുണ്ടായ ഉറവയില്‍ നിന്നും ഇപ്പോഴും നീരൊഴുക്ക് ശക്തമാണ്. വലിയ വാഹനങ്ങള്‍ റോഡില്‍ താഴുന്നതും ഇവിടെ പതിവാണ്. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജയശ്രീ സ്‌കൂള്‍, മുള്ളന്‍കൊല്ലി സെന്റ് മേരീസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ സ്‌കൂള്‍ ബസുകള്‍ ഇതിലേ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും റോഡിന്റെ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുകയാണ്. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച റോഡുകളുടെ വിവരങ്ങള്‍ പഞ്ചായത്ത് ശേഖരിക്കുന്നുണ്ടെങ്കിലും ചെറ്റപ്പാലം-ഉദയക്കവല-ചണ്ണോത്തു കൊല്ലി റോഡിനോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്. റോഡ് നന്നാക്കുന്നതിന് പിഡബ്ല്യുഡി എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയംഗവും വാര്‍ഡ് മെമ്പറുമായ ബിജു പുലക്കുടിയില്‍ പറഞ്ഞു. പത്തു വര്‍ഷത്തിലധികമായി റോഡ് അറ്റകുറ്റപ്പണി പോലും നടത്തിയിട്ട്. റോഡ് നന്നാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *