July 14, 2026

തെരുവ്നായ ശല്യം രൂക്ഷം: കലക്ട്രേറ്റിൽ പോലും രക്ഷയില്ല.

0
IMG-20181003-WA0102
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു സ്കൂൾ പരിസരങ്ങളിലും 
ആളുകൾ കൂടുന്നിടങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കുമിടയിൽ ഭീതിയായിരിക്കുകയാണ്.
കൽപ്പറ്റ സിവിൽ സ്റ്റേഷനുള്ളിൽ പോലും തെരുവ് നായകൾ ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ അടിയിൽ കിടന്നുറങ്ങുന്നതും ,കടി കൂടുന്നതും , വിശാലമായി നടക്കുന്നതും കാണാം 
നിരവധി ജനങ്ങൾ കയറി ഇറങ്ങുന്ന സിവിൽ സ്റ്റേഷനിലെ അവസ്ഥ ഇതാണെങ്കിൽ ബാക്കി സ്ഥലങ്ങളിലെ അവസ്ഥ പറയേണ്ടതില്ല 
സമീപത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥികൾ കാൽനടയായി വീട്ടിലേക്ക് പോകുന്ന വഴിയിലും  ,കൽപ്പറ്റയിൽ ബസ്സ് സ്റ്റാന്റ് പരിസരങ്ങളിലും ആളുകൾ കുടുന്നിടങ്ങളിൽ എല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്.
മുൻപ് തെരുവ് നായ ശല്യത്തിനെതി പ്രധിഷേതമുയർന്നപ്പോൾ വന്ധ്യംകരണ നടപടികൾ സ്വീകരിച്ച് തെരുവ് നായ ശല്യത്തിന് പരിഹാരം കണ്ടിരുന്നു .എന്നാൽ ഇപ്പോൾ രണ്ട്  ഇരട്ടിയായാണ് തെരുവ് നായിക്കൾ പെരുകിയിരിക്കുന്നത് 
ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട്
ജനങ്ങളെ ഭീതിയിലാക്കുന്ന തെരുവ് നായ ശല്യത്തിന് എത്രയും പെട്ടന്ന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *