May 21, 2026

കൽപ്പറ്റ വൈ.എം.സി.എ – നേതൃസംഗമത്തിൽ സേവന രത്ന അവാർഡ്‌ ജേതാവ് ആശാ പോളിനെ ആദരിച്ചു.

0
IMG-20180927-WA0299
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  കൽപ്പറ്റ വൈ.എം.സി.എ – യു ടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ വിവിധ വൈ.എം.സി.എ. യൂണിറ്റുകളുമായി സഹകരിച്ച് ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു. ബഹു: ജസ്റ്റിസ് കെ.ബി.കോശി (മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാൻ) നേതൃസംഗമം ഉദ്ഘാടനം ചെയ്തു.  മീനങ്ങാടി വൈ എം.സി.എ. പ്രിസിഡണ്ട് ടി.കെ. എൽദോ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൽപ്പറ്റ വൈ.എം സി.എ പ്രസി സണ്ട്  പ്രൊഫ: സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ

ദുരിതാശ്വാസ പ്രവർത്തനത്തിന്  മികച്ച സേവനം കാഴ്ചവെച്ചതിന് സേവന രത്ന അവാർഡ്‌  ജേതാവും വൈ.എം.സി.എ നാഷണൽ എക്സീ. മെംബറുമായ കുമാരി ആശാ പോളിനെ ചടങ്ങിൽ ആദരിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനു വേണ്ടി കൽപ്പറ്റ, മീനങ്ങാടി, പയ്യമ്പള്ളി ' എന്നീ ചാപ്റ്ററുകൾക്ക് എറണാകുളം വൈ.എം.സി.എ. സാംബത്തീ ക സഹായം നൽകി. 
സി.എം സണ്ണി ,വൈ. എം. സി. എ എറണാകുളം സെക്രട്ടറി എൽദോ, ജോസ് നെറ്റിക്കാടൻ, സി.എച്ച്. സ്റ്റാൻലി . എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൽപ്പറ്റ വൈ എം.സി. എ  സെക്രട്ടറി സെഗ്ലസ്  ഡീസിൽവ നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *