വാരാമ്പറ്റ മദ്യദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തെ സർക്കാർ സഹായിക്കണം.: പി.കെ. ജയലക്ഷ്മി.
കൽപ്പറ്റ: വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റയിലെ കൊച്ചാറ കോളനിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. സംഭവത്തിൽ ദുരൂഹതയുണ്ടന്ന് നാട്ടുകാർ ആരോപിക്കുന്നു. പലർക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട്. സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളതാണ് തിഗന്നായിയുടെ കുടുംബം. മൂന്ന് പേരും മരിച്ചതോടെ നിരാംലംബരായ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം നൽകി ആശ്വസിപ്പിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു. എത്രയും വേഗം സംഭവത്തിലെ ദുരൂഹത നീക്കണമെന്നും ഇനിയൊരു മദ്യദുരന്തം നാട്ടിൽ ഉണ്ടാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അന്യ സംസ്ഥാന മദ്യവും വ്യാജ മദ്യവും തടയാൻ ബോധവൽക്കരണം ഉൾപ്പടെയുള്ള നടപടി സ്വീകരിക്കണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു.





Leave a Reply