വ്യാജ മദ്യദുരന്തം: സമഗ്ര അന്വേഷണം വേണം: ബിജെപി
കല്‍പ്പറ്റ:വെള്ളമുണ്ട വാരാമ്പറ്റയിൽ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യ ദുരന്തത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ബി.ജെ.പി ജില്ലാ പ്രസി ഡണ്ട് സജി ശങ്കർ ആവശ്യപ്പെട്ടു – വിഷയത്തിൽ അന്തർ സംസ്ഥാന ബന്ധവും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം .
ഈ വിഷയത്തിൽ സ്ഥലം എം.എൽ.എ .ഒ.ആർ കേളുവിന്റെ പ്രസ്താവന നിരുത്തരവാദപരമാണ് .
വിഷമദ്യ ദുരന്തത്തിന് ചുക്കാൻ പിടിച്ചവർക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് മാധ്യമങ്ങളിലൂടെ പ്രസ്താവന ഇറക്കിയ എം.എൽ.എ പഴയ ചരിത്രങ്ങൾ മറന്നു പോകരുത്;
സംഘപരിവാർ പ്രസ്ഥാനത്തെ കരിതേച്ച് കാണിക്കാൻ തരം കിട്ടുമ്പോഴെല്ലാം ശ്രമിക്കുന്ന സി.പി.എം ന്റെ മാധ്യമ വക്താവാകാൻ ഒരു ജന പ്രതിനിധി സ്ഥാനം ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. എം.എൽ.എ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സജി ശങ്കർ ആവശ്യപ്പെട്ടു.





Leave a Reply