November 6, 2026

മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍: പരിക്കേറ്റ മൂന്ന് പേരും ചികിത്സയിൽ .

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ബീവറേജ് ഔട്ട് ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ യുവാവ് ഔട്ട് ലേറ്റ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.. കോഴിക്കോട് നടക്കാവ് വലിയതൊടിപറമ്പ് വി.പി. ജെയ്‌സല്‍( 25)നെയാണ്  പോലിസ് അറസ്റ്റ് ചെയ്തത്. . ആക്രമണത്തില്‍ ഔട്ട് ലേറ്റ് ജീവനക്കാരായ കാട്ടിക്കുളം പുഴവയല്‍മണിരാജ് (43) പനമരം അമ്മാനി  ചീങ്കല്ലേല്‍ ജിജോ (35) സെക്യൂരിറ്റി  ജീവനക്കാരൻ  മാത്യു(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു  സംഭവം. ഉച്ചക്ക് മദ്യം വങ്ങാന്‍ എത്തിയ യുവാവ് ഷോപ്പിന് മുമ്പില്‍ ബഹളം വെയ്ക്കുകയും ചെയ്തിരുന്നു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ഒഴിവാക്കിവിടുകയും ചെയ്തു.വൈകുന്നേരം 5 മണിയോടെ കത്തിയുമായി എത്തിയായുവാവ് സെക്യൂരിറ്റി ജീവനക്കാരനായ മാത്യുവിനെ  മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മറ്റ് ജീവനക്കാരെയാണ് യുവാവ് ആക്രമിച്ചത്.ജീവനക്കാരുടെ തലയ്ക്കും,കൈക്കും മുറിവേല്‍ക്കുകയും,പുറത്ത് മാരകമായി കടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്.സംഭവത്തില്‍ ബീവറേജ് ജീവനക്കാരുടെ സംയുക്ത തൊഴിലാളി യൂണിയന്‍  പ്രതിഷേധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *