September 2, 2026

സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്കാദ്യമായി 9 മെഡലുകൾ

0
IMG-20181011-WA0022
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :- സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്കാദ്യമായി 9 മെഡലുകൾ. സംസ്ഥാനത്തെ ഏറ്റവും നല്ല സബ് ജൂനിയർ ബോക്സർ ആയി ഗോൾഡ് മെഡലിസ്റ്റ് അദ്വൈദ് വി നാഥ് (മാനന്തവാടി) തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്ത് വെച്ച് നടന്ന 56 മത് സംസ്ഥാന സീനിയർ മെൻ ആന്റ് വുമൺ സബ് ജൂനിയർമെൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലാണ് ചരിത്രത്തിലാദ്യമായി വയനാടിന് മികച്ച നേട്ടം ലഭിച്ചത്.. കെ എസ് അഭിനവ് കൃഷ്ണ (ഗോൾഡ് ) 'അഭിഷേക് എം നാരായണൻ (സിൽവർ ) അമൃത പ്രകാശ് (വെള്ളി) സി ആർ അക് ഷെ, ഗോഡ് വിൻ ജോർജ്, വി.പിറാഷിദ , അരുൺ വിനോദ് എന്നിവർ വെങ്കലവും നേടി. മാനന്തവാടി എ.ബി സി ബോക്സിംഗ് ക്ലബ്ബിലെ വിദ്യാർഥികളാണ് മെഡൽ ലഭിച്ചവർ.. വയനാട് ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷൻ മെഡൽ ജേതാക്കളെ അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *