May 15, 2024

ഗ്രീൻ പിഗ്‌സ് ആന്റ് എഗ്‌സ് ഫെസ്റ്റ് ഒക്ടോബർ 12 മുതൽ

0
ശാസ്ത്രീയമായ പന്നി, കോഴി വളർത്തൽ മേ ഖലകളിലെ ജൈവമാലിന്യ സംസ്കരണത്തിൽ കർഷകർക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി മൃഗ സംര ക്ഷണ വകുപ്പിന്റെ
ആഭിമുഖ്യ ത്തിൽ മാനന്ത വാടി സോഷ്യൽ സർവീസ് സൊസൈറ്റി ആസ്ഥാനത്ത് ഗ്രീൻ
പിഗ്‌സ് ആന്റ് എഗ്‌സ് ഫെസ്റ്റ് നടത്തുന്നു. കേര ള കന്നുകാലി വികസന ബോർഡ്, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, കേര ള വെറ്ററിനറി യൂനിവേഴ്‌സിറ്റി, ബ്രഹ്മഗിരി ഡെ വലപ്‌മെന്റ് സൊസൈറ്റി, വയനാട് പിഗ് ഫാർമേഴ്‌സ് അസോസിയേഷൻ, വിവിധ എ ഗ്ഗർ നഴ്‌സ റികൾ, മ റ്റ് സ്വകാര്യ
സംരംഭകർ എന്നിവരുടെ സഹകരണത്തോടെ ഒക്ടോബർ 12, 13, 14 തിയ്യതികളിലാണ്
ഫെസ്റ്റ് നടക്കുക. ഒക്ടോബർ 12നു രാവിലെ 10ന് ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ്
വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ സീമ ഉദ്ഘാടനം ചെയ്യും. മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ പ്രവീജ് അധ്യക്ഷത വഹിക്കും. ജില്ലാ മൃഗ സംര ക്ഷണ ഓഫിസർ
ഡോ. മീര മോഹൻദാസ്, ജില്ലാ പ്ലാനിങ് ഓഫിസർ കെ.എം സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡ യറക്ടർ ജോയ് ജോൺ തുടങ്ങിയവർ സംസാരിക്കും.
 മാലിന്യ സംസ്‌കര ണം, ശുദ്ധമായ മാംസ -മുട്ട ഉൽപാദനം, മൃഗ സംരക്ഷണ സംരംഭങ്ങളുടെ വിപുലീകരണവും നിയമങ്ങളും തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ നടത്തും.
പഞ്ചായത്ത്, ആരോഗ്യവകുപ്പ്, മൃഗ സംര ക്ഷണ വകുപ്പ്, മ ലിനീകരണ നിയന്ത്രണ ബോർഡ്
എന്നിവയിലെ വിദഗ്ധരും കർഷക പ്രതിനിധികളും പങ്കെടുക്കുന്ന ശിൽപശാല, പന്നി- കോഴി
വളർത്തൽ മേ ഖലയിലെ ആധുനിക ഉപകരണങ്ങൾ, വ്യത്യസ്ത ജനുസ്സിൽപ്പെട്ട പക്ഷി, 
പന്നിവർഗങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ പ്രദർശനം, വിൽപന തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായുണ്ടാവും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *