May 22, 2024

കാരക്കാമല – കൊമ്മയാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചു

0
കൽപ്പറ്റ: കാരക്കാമല കൊമ്മയാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇവരുടെ നീണ്ട ഇരുപത്തി അഞ്ച് വർഷത്തെ പ്രവർത്തനത്തിന് ഒടുവിലാണ് ഈ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ജിജി പോൾ പറഞ്ഞു.  കൂടാതെ ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിചേർത്തു. 
                 ക്ഷീര കർഷകരുടെ സഹകരണം മൂലമാണ് ഈ സംഘത്തിന്  ഇത്തരം അംഗീകാരം  ലഭിക്കാൻ കാരണമായത്. പാലിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും ,കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായും ഈ സംഘം പ്രവർത്തിച്ചുവരുന്നു. ഐ എസ് ഒ സർട്ടിഫിക്കറ്റ് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ .കെ രാജുവിൽ നിന്നും   ക്ഷീര സംഘം ഭരണ സമിതി അംഗങ്ങൾ ഏറ്റുവാങ്ങി.
              ആര്യ ഉണ്ണി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *