May 5, 2024

വർദ്ധിപ്പിച്ച രാസവള വില പിൻവലിക്കുക :വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

0
 
അഹല്യ ഉണ്ണിപ്രവൻ
 കൽപ്പറ്റ: കർഷകർക്ക് തിരിച്ചടിയായ വർദ്ധിപ്പിച്ച രാസവള വില പിൻവലിക്കണം  എന്നാവിശ്വവുമായി വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രംഗത്ത് . നിയന്ത്രണമില്ലാതെ പൊട്ടാഷ്, 16/16/16 തുടങ്ങിയ കൂട്ട് വളങ്ങൾക്ക് അൻപത് കിലോ ചാക്കിന് നൂറ് മുതൽ മുന്നൂറ് രൂപ വരെ വർദ്ധിപ്പിച്ചത് കർഷകരോട് ഉള്ള വെല്ലുവിളിയാണ്. 
           പ്രളയം ബാധിച്ച് കഷ്ടപ്പെടുന്ന കർഷകർക്ക് സൗജന്യ നിരക്കിൽ വളം കൊടുക്കുന്നതിന് പകരം കർഷകരെ ക്യഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത രീതിയിലുള്ള കർഷക ദ്രോഹ നയം കേരളാ _ കേന്ദ്ര സർക്കാരുകൾ തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു .കൂടാതെ വയനാട്ടിലെ കർഷകരുടെ കാർഷിക വായ്പ്പകൾ എഴുതിത്തള്ളണമെന്നും യോഗം ആവിശ്യപ്പെട്ടു.  
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജിജി പോൾ അദ്ധ്യക്ഷത വഹിച്ചു. വി.വി ബാലൻ ,എം.ജെ ചാക്കോ, ഇബ്രാഹീം മുരിങ്ങോക്കൽ , വിനോദ് പാലിയാണ, കന്നിവയൽ മുരളി ,ബഷീർ തോട്ടോളി, ബാബു പൂമറ്റം, ബേബി വെണ്ടർ മാലിൽ ,സീതാ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *