August 11, 2026

ചൈൽഡ്‌ലൈൻ വളണ്ടിയർമാരെ അനുമോദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ചൈൽഡ് ലൈൻ
വളണ്ടിയർമാരെ അനുമോദിച്ചു. ചൈൽഡ് ലൈൻ, യൂനിസെ ഫ്, ജില്ലാ ദുരന്തനിവാരണ
അതോറിട്ടി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് അനുമോദനം സംഘടിപ്പിച്ചത്. ജില്ലാ ആസൂത്രണഭവൻ എ.പി.ജെ അബ്ദുൾ കലാം ഹാളിൽ ചടങ്ങ് സി.കെ. ശശീന്ദ്രൻ
എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളണ്ടിയർമാർക്കുള്ള ഉപഹാരവും അദ്ദേഹം
സമ്മാനിച്ചു. ചൈൽഡ്‌ലൈൻ റിജീയണൽ ഹെഡ് അനുരാധ വിദ്യാശങ്കർ അദ്ധ്യക്ഷത
വഹിച്ചു. നഗരത്തിൽ നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ചൈൽഡ്‌ലൈൻ
വളണ്ടിയർമാരെ വിദ്യാർത്ഥികളും സംഘാടകരും അനുമോദന വേദിയിലേക്ക് സ്വീകരിച്ചത്.
തുടർന്നു വളണ്ടിയർമാരും കുട്ടികളും ദുരിതാശ്വാസ ഓർമകൾ പങ്കുവച്ചു. ചൈൽഡ്
ലൈൻ ജില്ലാ ഡയറക്ടർ സി.കെ ദിനേശൻ, സീനിയർ പ്രോഗ്രാം കോ-ഓർഡിനേറ്റർ നിരീഷ്
ആന്റണി, കോർഡിനേറ്റർ മജേഷ് രാമൻ തുടങ്ങിയവർ സംസാരിച്ചു. എൻ.സി.സി,
എൻ.എസ്.എസ്, കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *