May 22, 2024

ധാന്യാമ്ല പ്ലാന്റ് ഉദ്ഘാടനം ചെയ്തു

0
Dhanyamla Plant
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആയുർവേദ ആശുപത്രിക്കനുവദിച്ച
അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ധാന്യാമ്ല പ്ലാന്റ്ിന്റെ ഉദ്ഘാടനം ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് 
സുരേഷ് താളൂർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.
എം.സിന്ധു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. വാസുദേവൻ, മെമ്പർമാർ,
ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം. രാമ കൃഷ്ണൻ, എ.ഭാസ്‌കരൻ എന്നിവർ
സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി. എം.മോഹ നൻ, മെഡിക്കൽ ഓഫീസർ
ഡോ.കെ. കൃഷ്ണ പ്രിയ എന്നിവർ പ്ലാന്റിനെകുറിച്ച് വിശദീകരിച്ചു. ഡോ.മുര ളീകൃഷ്ണ ദേവ്
നന്ദി പറഞ്ഞു. ആയുർവേദ ശാസ്ത്രത്തിൽ വിവരിക്കുന്ന ഒട്ടനവധി ചികിത്സാ പ്രയോഗങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഔഷധദ്രവമായ ധാന്യാമ്ലം ആശുപത്രിയിൽ നിർമ്മിച്ച്
രോഗികൾക്ക് ലഭ്യമാക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *