May 21, 2024

ചൈൽഡ് ലൈൻ ഉപദേശക സമിതി യോഗം ചേർന്നു

0
Childline Advisory Board Yogathil Collector Samsarikunnu
കലാ കായിക വിനോദങ്ങളുൾപ്പെടെ പത്തിന പരിപാടികളോടെ പ്രളയബാധിത
പ്രദേശങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉത്സാഹവും, സുരക്ഷയും
ഉറപ്പാക്കുന്നതിന് ചൈൽഡ് ലൈൻ രൂപരേഖ തയ്യാറാക്കി. കളക്‌ട്രേറ്റ് കോൺഫററൻസ്
ഹാളിൽ ചേർന്ന ജില്ലാ ഉപദേശക സമിതി യോഗത്തിൽ പദ്ധതി അവതരിപ്പിച്ചു.
ദുരന്തഘട്ടങ്ങളിലെ ആത്മരക്ഷാ മുൻകരുതലുകളെക്കുറിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക്
ജില്ലാ അഗ്നി സുരക്ഷസേന തെരഞ്ഞെടുത്ത സ്‌കൂളുകളിൽ ബോധവത്ക്കരണ പരിപാടി
സംഘടിപ്പിക്കും. സ്വയരക്ഷ, ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാനും
പ്രതിരോധിക്കാനുമുള്ള ആത്മ വിശ്വാസം വളർത്തിയെടുക്കുകയെന്നതും പരിശീലനത്തിന്റെ
ഭാഗമാണ്. 100 സ്‌കൂളുകളിൽ ചൈൽഡ് ലൈനിന്റെ ഫോൺ നമ്പറും സന്ദേശവുമടങ്ങിയ
പോസ്റ്റർ പതിക്കാനും തീരുമാനിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ
പ്രശ്‌നങ്ങൾ പങ്കുവെയ്ക്കുന്നതിന് ബാലസഭകൾ ചേരും. ട്രൈബൽ പ്രമോട്ടേഴ്‌സ്,
ആശാപ്രവർത്തകർ, ജെപിഎച്ച്എൻ, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ്
ബോധവത്ക്കരണ പരിപാടി ഏകോപിപ്പിക്കുക. പഞ്ചായത്ത് ശിശു സുരക്ഷാസമിതിയുടെ
പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തീരുമാനമായി. കുട്ടികളുടെ ആശങ്ക അകറ്റുന്നതിന്
സന്നദ്ധ പ്രവർത്തകരുടെ അനുഭവം പങ്കുവെയ്ക്കൽ, കൂട്ടായ്മ എന്നിവയും
സംഘടിപ്പുക്കുമെന്നും ജില്ലാ ഉപദേശക സമിതി അദ്ധ്യക്ഷൻ ജില്ലാ കള്കടർ
എ.ആർ.അജയകുമാർ അറിയിച്ചു. യൂണിസെഫിന്റെ ഇന്ത്യയിലെ ശിശു സുരക്ഷ മേധാവി
ഓഗിലാർ സേവ്യർ, ചൈൽഡ് ലൈൻ ഇന്ത്യ ഫൗേഷൻ ദക്ഷിണേന്ത്യാ മേധാവി
അനുരാധാ വിദ്യാസാഗർ, സീനിയർ പ്രോഗ്രാം കോ-ഓർഡിനേറ്റർ നിരീഷ് ആന്റണി,
വയനാട് കോ-ഓർഡിനേറ്റർ മജേഷ് രാമൻ, ശിശു സുരക്ഷയുമായി ബന്ധപ്പെട്ട
വകുപ്പികളിലെ ജില്ലാ തല ഉദ്യേഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *