May 10, 2026

പുഴയോരം ഇടിയുന്നു ആശങ്കയോടെ പ്രദേശവാസികൾ

0
IMG-20181017-WA0133
By ന്യൂസ് വയനാട് ബ്യൂറോ
 
കോട്ടത്തറ പഞ്ചായത്തിലേ ചെറുപുഴയും വലിയ പുഴയും നിലനിൽപിന് വേണ്ടി കേഴുന്നു.
ഇരുപുഴകളുടെയും പാർശ്വഭാഗങ്ങൾ ഇടിഞ്ഞു തുടങ്ങിയതോടെ കോട്ടത്തറയിലെ  പ്രധാന നിരത്തുകളും അപകട ഭീഷിണിയിലാണ്.
വെണ്ണിയോട് കോട്ടത്തറ റോഡിലേ പന്ന്യാണ, വെള്ളമ്പാടി ഭാഗങ്ങളിൽ പുഴയിടിഞ് പഞ്ചായത്തിലെ  പ്രധാന റോഡ് തകർച്ചയുടെ വക്കിലാണ്
ഇവിടെ അടിയന്തിരമായി അപായ സിഗ്നലുകൾ സ്ഥാപിച്ച് ഗതാഗത സുരക്ഷയൊരുക്കേണ്ടതുണ്ട്
മൈലാടി ജൂബിലി റോഡിന്റെ കനാലും തകർന്ന നിലയിലാണ്.
കോട്ടത്തറ പുഴക്കം വയൽ മൈലാടി റോഡും ചെറുപുഴയുടെ സൈഡ് ഇടിഞ്ഞത്മൂലം അപകട ഭീഷിണിയിലാണ്
പ്രളയത്തെ തുടർന്ന് പുഴഗതി മാറി ഒഴുകിയ കോട്ടത്തറ അങ്ങാടിയും അപകട നിഴലിലാണ്
അനിയന്ത്രിതമായ മണൽ കോരലും അശാസ്ത്രീയ്യവും ദീർഘവീക്ഷണമില്ലാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങും അപകടത്തിന്റ ആഴം കൂട്ടുന്നു.
ഇരുപുഴകളും സംരക്ഷിക്കപ്പെടേണ്ടതുണ്ടന്ന് നാട്ടുകാർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *