May 10, 2026

ആദിവാസി സാക്ഷരതാ നാലാം തരത്തിൽ റജിസ്ട്രേഷൻ ആരംഭിച്ചു

0
IMG-20181017-WA0142
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. ആദിവാസി സാക്ഷരതാ നാലാം തരത്തിൽ റജിസ്ട്രേഷൻ ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക് പരിധിയിൽ നടന്ന ഒന്നാം ഘട്ട ആദിവാസി സാക്ഷരതാ പദ്ധതിയിൽ വിജയിച്ച പഠിതാക്കളുടെ നാലാം തരം തുല്യതയിലേക്ക് നയിക്കുന്ന റജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്കാണ്
തുടക്കമായത്
മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളിൽ വെച്ച് നടത്തപ്പെട്ട ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പൈലി ഉൽഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഖമർ ലൈല വെള്ളമുണ്ട അദ്ധ്യക്ഷത വഹിച്ചു.' ജില്ലാ സാക്ഷരതാ മിഷൻ കോ.ഓർഡിനേറ്റർ പി.എൻ.ബാബു പദ്ധതി വിശദീകരിച്ചു.
ഇന്ദിരാപ്രേമചന്ദ്രൻ -രാജൻതിരുനെല്ലി ബൈജു .കെ .പി .ജോണി എന്നിവർ സംബന്ധിച്ചു.
നോഡൽ പ്രേരക് എ.മുരളീധരൻ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *