May 22, 2024

സി.പി.എമ്മിന്റെ ജനവഞ്ചന തിരിച്ചറിയണം,കോൺഗ്രസ്

0
Img 20181017 Wa0058
മാനന്തവാടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനക്കെതിരെ മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.പി.സി.സി അംഗവും ഐ.എൻ.ടി യു സി വയനാട് ജില്ലാ പ്രസിഡന്റുമായ പി.പി ആലി ഉദ്ഘാടനം ചെയ്തു. തിരെഞ്ഞെടുപ്പിൽ മോഹന വാഗ്ദാനങ്ങൾ നലകി അധികാരത്തിലെത്തിയ പിണറായി സർക്കാർ ജനങ്ങളെ നിരന്തരം വഞ്ചിക്കുന്ന നിലപാട് തിരുത്താൻ തയ്യാറാകണം.പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടുകാർക്ക് ദുരിതകാലത്ത് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ അടക്കമുളള ആനുകൂല്യങ്ങൾ നല്കാൻ സർക്കാർ  തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടിക്ക് കോൺഗ്രസ് നേതൃത്വം നല്കും. പാവപ്പെട്ട തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾ താമസിക്കുന്ന പിലാക്കാവ് പ്രദേശത്ത് വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പകരം സ്ഥലവും വീടും നല്കാൻ  തയ്യാറാകണം.നാല് ഡിവിഷനുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയതെന്നും പകരം സംവിധാനം എന്തെല്ലാമാണ് ചെയ്തതെന്നുംവ്യക്തമാക്കണം.ക്യാംപ് വിട്ട് വീടുകളിൽ എത്തിയവർക്ക് വഴിയും കുടിവെള്ളവുമില്ല. ഇക്കാര്യത്തിൽ മാനന്തവാടി നഗരസഭ ഭരണ സമിതിയുടെ നിസംഗത പ്രതിഷേധാർഹമാണ്.പല വിടുകളും അപകടാവസ്ഥയിലാണ്. പ്രളയ സമയത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും  കൃഷിയും കൃഷിസ്ഥലവും നഷ്ടപ്പെട്ടവർക്ക് അടിയന്തര ധനസഹായം നല്കാൻ സർക്കാർ തയ്യാറാകണം. ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവരിൽ രാഷ്ട്രീയം നോക്കി സഹായം നല്കുന്ന നടപടി  അവസാനിപ്പിക്കണം.അതുപോലെ തന്നെ മാനന്തവാടി ടൗണിലെയും ടൗണിലേക്ക് എത്തിച്ചേരുന്ന റോഡുകളും പൂർണ്ണമായും തകർന്ന അവസ്ഥ തുടരുമ്പോഴും ഭരണത്തിന് നേതൃത്വം നല്കുന്ന സി.പി.എമ്മിന്റെയും ഡി.വൈ എഫ്.ഐയുടെയും നേതാക്കളെ കാണാനില്ല. ഇത് തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ് .ഇനിയും റോഡ് നന്നാക്കാൻ നടപടി വൈകിയാൽ പി.ഡബ്ല്യു.ഡി ഓഫീസും പൊതുനിരത്തുകളും തടഞ്ഞു കൊണ്ടുള്ള സമരപരിപാടികൾക്ക് നേതൃത്വം നല്കാൻ കോൺഗ്രസ് തയ്യാറാകും.  മാനന്തവാടിയിലെ പ്രശ്നങ്ങൾ ഇത്രയേറെ സങ്കീർണ്ണമായിട്ടും ഇടപെടാതിരിക്കുന്ന എം.എൽ.എ രാജിവെക്കുന്നതാണ് മാനന്തവാടിക്കാർക്ക് നല്ലത്.നഗരസഭ ഭരണ സമിതി പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കുംവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇങ്ങനെ ഒരു സ്ഥാപനം മാനന്തവാടി യിൽ ഉണ്ടോ എന്നു പോലും ജനങ്ങൾക്കറിയില്ലാത്ത അവസ്ഥയാണ്. ഇനിയെങ്കിലും രാഷ്ട്രീയം മറന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ തയ്യാറാകണമെന്നും അദ് ദേഹം ആവശ്യപ്പെട്ടു.  മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസൻ കണിയാരം അധ്വക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ വിനയൻ മുഖ്യപ്രഭാഷണം നടത്തി. എം. ജി ബിജു, റ്റി.എ റെജി,അഡ്വ.ശ്രീകാന്ത് പട്ടയൻ,  ജോസ് പാറക്കൽ, 
സണ്ണി ജോസ് ചാലിൽ, എ.എം നിശാന്ത്, പി.എം ബെന്നി, ജേക്കബ് സെബാസ്റ്റ്യൻ, മുജീബ് കോടിയോടൻ, മുരുകേശൻ തലപ്പുഴ, സ്റ്റാർവിൻസ്റ്റാനി, ജമാലുദ്ദീൻ കുട്ടി, അർഷാദ് മാട്ടുമ്മൽ, സി.എച്ച് സുഹൈർ,ഷാജി എടത്തട്ടേൽ, റ്റി. ബാബു.എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *