May 21, 2026

ഫോർസ 2 കെ18ന് ഉജ്ജ്വല തുടക്കം

0
1
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി:  എസ് യു പബ്ലിക് സ്‌കൂൾ പത്താമത് സ്‌പോർട്‌സ് മീറ്റ് ഫോഴ്‌സ 2 കെ18 കായികമത്സരങ്ങൾക്ക് ഉജ്ജ്വല തുടക്കം. അമ്പത്തിനാല് മത്സര ഇനങ്ങളിലായി നാനൂറ് കായിക പ്രതിഭകൾ മാറ്റുരക്കുന്ന കായികമേള കേരള പത്രപ്രവർത്തകയൂനിയൻ സംസ്ഥാന പ്രസിഡന്റും സ്‌പോർട്‌സ് ജേണലിസ്റ്റുമായ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. റൂബർ, ബിയാങ്കോ, ഫ്‌ലേവസ് എന്നീ മൂന്ന് ഗ്രൂപ്പുകളിലെ വിദ്യാർത്ഥികളും സ്‌കൂൾ കരാട്ടെ വിദ്യാർത്ഥികളും അണിനിരന്ന  മാർച്ച് പാസ്റ്റോടെ ആരംഭിച്ച കായികമേള മൂന്ന് ദിവസങ്ങളിലായാണ് നടക്കുന്നത്. പ്രിൻസിപ്പൽ അഷീബ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സംഗമത്തിൽ അഡ്മിനിസ്‌ട്രേറ്റർ ശിഹാബുദ്ദീൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ജാസർ പാലക്കൽ, സദർ മുഅല്ലിം മുസ്തഫ വാഫി, സലീം, അൻഷാദ് വാഫി, അബ്ദുൽ ഗഫൂർ, അഷ്‌കർ, കെ.എസ്. മുസ്തഫ, സോഫിയ, അൻസാർ വാഫി, നൗഷീർ വാഫി, സവാദ് മാസ്റ്റർ, സഈദ, സറീന, അനിത റഷീദ ഹുസൈൻ, കദീജ ജലീൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതവും ത്വയ്യിബ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *