മിസ്റ്റർ കേരള സൗന്ദര്യ മത്സരം: വയനാട്ടിൽ ഓഡീഷൻ നവംബർ ആറിന് കൽപ്പറ്റയിൽ
കൽപ്പറ്റ:
പെർഫെക്ട് മാൻ ഓഫ് ദി ഇയർ എന്ന ആശയത്തെ അടിസ്ഥാനമാക്കി കേരളത്തിൽ ആദ്യമായി പുരുഷൻമാർക്ക് മാത്രമായി മിസ്റ്റർ കേരള 2018 എന്ന പേരിൽ സൗന്ദര്യ മത്സരം ഡിസംബർ രണ്ടിന് തൃശൂർ ശോഭാ സിറ്റിയിൽ നടക്കും. വയനാട്ടുകാർക്ക് വേണ്ടിയുള്ള ഓഡീഷൻ നവംബർ ആറിന് രാവിലെ പത്ത് മണി മുതൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ എം .എ. കോംപ്ലക്സിൽ ആമ്പർ എയ്ഞ്ചൽ ഓഡിറ്റോറിയത്തിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് മുന്ന് ദിവസത്തെ പ്രത്യേക പരിശീലനം നൽകും. ആക്ടിം ക്ലാസ്സ് ,ഡാൻസ്, ഫോട്ടോ ഷൂട്ട് ക്ലാസ്സ് , കോസ്റ്റും ആന്റ് സ്റ്റൈലിംഗ്, ഫിറ്റ്നസ് മെയ്ക്ക് അപ് ടിപ്സ്, സ്റ്റേജ് പ്രസൻസ്, പ്രസന്റേഷൻ സ്കിൽസ്, മാർഷ്യൽ ആർട്ട്, ഫാഷൻ ടിപ്സ്, റാംപ് വാക്സ്, തുടങ്ങിയവയിലാണ് പരിശീലനം
സിനിമാ രംഗത്തേക്കും ഫാഷൻ രംഗത്തേക്കും ഒരു പാട് അവസരങ്ങൾ കാത്തിരിക്കുന്നവർക്ക് ഇത് വലിയ അവസരമാണന്ന് ഇവർ പറഞ്ഞു. 17-നും 25 നും പ്രായമുള്ള അവിവാഹിതരായ യുവാക്കൾക്ക് ഇതിൽ പങ്കെടുക്കാം. മൂന്ന് ജില്ലാ കേന്ദ്രങ്ങളിലായാണ് ഓഡീഷൻ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9745351408,9746969608.





Leave a Reply