ട്രൂലി ട്രഡീഷണൽ മിസ് മലബാർ 2018 മത്സരം ഡിസംബർ ഒന്നിന് : വയനാട്ടിൽ ഒഡീഷൻ നവംബർ 6-ന് കൽപ്പറ്റയിൽ
കൽപ്പറ്റ: പ്രമുഖ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ വാസ്പ് ഇവന്റ് മാനേജ് മെൻറ് സംഘടിപ്പിക്കുന്ന ട്രൂലി ട്രഡീഷണൽ മിസ് മലബാർ 2018
എന്ന പേരിൽ ഡിസംബർ ഒന്നിന് തൃശൂർ ശോഭാ സിറ്റിയിൽ നടക്കും. ബ്യൂട്ടി വിത്ത് ബ്രെയിൻ എന്ന ആശയം ഉയർത്തിയാണ് മത്സരം.
വയനാട്ടുകാർക്ക് വേണ്ടിയുള്ള ഓഡീഷൻ നവംബർ ആറിന് രാവിലെ പത്ത് മണി മുതൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ എം .എ. കോംപ്ലക്സിൽ ആമ്പർ എയ്ഞ്ചൽ ഓഡിറ്റോറിയത്തിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് തെന്നിന്ത്യയിലെ പ്രശസ്തനായ കോറിയോഗ്രാഫർ ഡാലുവിന്റെ നേത്രുത്വത്തിലുള്ള ഗ്രുമിംഗ് സെക്ഷനിലും കോറിയോ ഗ്രാഫി യുമാണ് പ്രധാനം. ദിവസത്തെ പ്രത്യേക പരിശീലനം നൽകും. ആക്ടിം ക്ലാസ്സ് ,ഡാൻസ്, ഫോട്ടോ ഷൂട്ട് ക്ലാസ്സ് , കോസ്റ്റും ആന്റ് സ്റ്റൈലിംഗ്, ഫിറ്റ്നസ് മെയ്ക്ക് അപ് ടിപ്സ്, സ്റ്റേജ് പ്രസൻസ്, പ്രസന്റേഷൻ സ്കിൽസ്, മാർഷ്യൽ ആർട്ട്, ഫാഷൻ ടിപ്സ്, റാംപ് വാക്സ്, തുടങ്ങിയവയിലാണ് പരിശീലനം .മിസ് ബൂട്ടിഫുൾ ക്യാറ്റ് വാക്ക്, മിസ് പേഴ്സണാലിറ്റി, മിസ് ഫോട്ടോ ജെനിക്, മിസ് ബ്യൂട്ടിഫുൾ ഐ , മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യുട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ വോയ്സ്, മിസ് ടാലന്റ് തുടങ്ങിയ ഇനങ്ങളിലും മത്സരം ഉണ്ടാകും. രണ്ടാമത്തെ റൗണ്ടിൽ വിധികർത്താക്കസുമായി സംവാദം, മൂന്നാമത്തെ റൗണ്ടിൽ വിധികർത്താക്കളുടെ ചോദ്യത്തിന് രണ്ട് മിനിട്ട് കൊണ്ട് ഉത്തരം എഴുതണം.




Leave a Reply